ബഷീർ ദിനത്തിന്റെ ഭാഗമായി മാംഗോസ്റ്റീൻ തൈ നടുന്ന പറവണ്ണ സലഫി സ്കൂൾ വിദ്യാർഥികൾ
Posted On
date_range Updated On
date_range ബഷീർ സ്മൃതിയിൽ മാംഗോസ്റ്റീൻ തൈ നട്ട് വിദ്യാർഥികൾ
തിരൂർ: മലയാളത്തിന്റെ പ്രിയ എഴുത്തുകാരൻ വൈക്കം മുഹമ്മദ് ബഷീറിന്റെ ഓർമയിൽ വിദ്യാലയ മുറ്റത്ത് മാംഗോസ്റ്റീൻ തൈ നട്ട് വിദ്യാർഥികൾ. പറവണ്ണ സലഫി ഇ.എം സ്കൂളിലെ വിദ്യാരംഗം ക്ലബ് അംഗങ്ങളാണ് ബഷീറിന്റെയും സഹോദരി പാത്തുമ്മയുടെയും വേഷമണിഞ്ഞ് വിദ്യാലയ മുറ്റത്ത് മാംഗോസ്റ്റീൻ തൈ നട്ടത്.
ക്ലബ് അംഗങ്ങൾ ബഷീർ കഥയിലെ കഥാപാത്രങ്ങളുടെ ചിത്രങ്ങൾ വരച്ചു പ്രദർശിപ്പിച്ചു. വിദ്യാർഥികളായ ഫാത്തിമ റിസ, മുഹമ്മദ് നാഫിൽ വിദ്യാരംഗം ക്ലബ് കൺവീനർമാരായ ഒ.എ. ഹുസ്ന, എം. സലീന എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.