മണൽ കടത്താനുപയോഗിച്ച വഞ്ചികൾ പൊലീസ് നശിപ്പിക്കുന്നു
Posted On
date_range Updated On
date_range കോവിഡിെൻറ മറവിൽ മണൽക്കടത്ത്; എട്ടുവഞ്ചികൾ നശിപ്പിച്ചു
തിരൂർ: കോവിഡിെൻറ മറവിൽ ഭാരതപ്പുഴയിൽനിന്ന് മണൽക്കടത്തുന്നതായ വിവരത്തെ തുടർന്ന് പൊലീസ് നടത്തിയ പരിശോധനയിൽ മണൽ കടത്താനുപയോഗിച്ച എട്ട് വഞ്ചികൾ കണ്ടെത്തി നശിപ്പിച്ചു.
ചമ്രവട്ടം പാലം, സൂപ്പർ കടവ്, കോളനിക്കടവ്, പള്ളിക്കടവ് എന്നിവിടങ്ങളിലാണ് പരിശോധന നടന്നത്.
തിരൂർ സ്റ്റേഷൻ ഹൗസ് ഓഫിസർ ടി.പി. ഫർഷാദ്, എസ്.ഐമാരായ ജലീൽ കറുത്തേടത്ത്, ശ്രീജിത്ത്, അനിൽ, ഉദയകുമാർ, സേനാംഗങ്ങളായ മുഹമ്മദ് കുട്ടി, സജി അലോസിയസ്, ഷൈനു, ശ്രീനാഥ്, വിജീഷ് എന്നിവർ പരിശോധനയിൽ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.