Posted On
date_range Updated On
date_range വെട്ടം ഗ്രാമപഞ്ചായത്ത്:വെൽഫെയർ പാർട്ടി സ്വതന്ത്രയുടെ പിന്തുണയിൽ സി.പി.എം അംഗം സ്ഥിരം സമിതി അധ്യക്ഷ; പിന്നാലെ രാജി
തിരൂർ: വെട്ടം ഗ്രാമപഞ്ചായത്തിൽ സ്ഥിരംസമിതി അധ്യക്ഷ തെരഞ്ഞെടുപ്പിൽ വെൽഫെയർ പാർട്ടി സ്വതന്ത്രയുടെ വോട്ട് നേടി സി.പി.എം അംഗം കെ.ടി. റുബീന ക്ഷേമ കാര്യ സ്ഥിരംസമിതി അധ്യക്ഷയായി തെരഞ്ഞെടുക്കപ്പെട്ടു. എന്നാൽ, മണിക്കൂറിനുള്ളിൽ ഇവർ സ്ഥാനം രാജിവെച്ചു.
സി.പി.എം നേതൃത്വത്തിെൻറ നിർദേശത്തെ തുടർന്നാണ് രാജി. ആറാം വാർഡ് അംഗമായ വെൽഫെയർ പാർട്ടി സ്വതന്ത്ര ഷംലയാണ് സി.പി.എമ്മിന് വോട്ട് ചെയ്തത്. പ്രസിഡൻറ്, വൈസ് പ്രസിഡൻറ് തെരഞ്ഞെടുപ്പിൽ ഇവർ വിട്ടു നിന്നിരുന്നു. 20 അംഗ ഭരണസമിതിയിൽ 10 സീറ്റ് നേടിയാണ് എൽ.ഡി.എഫ് ഭരണം പിടിച്ചത്. യു.ഡി.എഫിനൊപ്പം രണ്ട് വിമതരടക്കം ഒമ്പതുപേരുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.