Posted On
date_range Updated On
date_range മൊബൈൽ ഫോൺ മോഷണം; രണ്ടുപേർ അറസ്റ്റിൽ
തിരൂർ: തിരൂർ കോടതിക്ക് സമീപം വെച്ച് യുവാവിന്റെ മൊബൈൽ ഫോൺ കവർന്ന കേസിൽ രണ്ടുപേരെ തിരൂർ പൊലീസ് അറസ്റ്റ് ചെയ്തു. പൊയ്ലിശ്ശേരി കാവുങ്ങപറമ്പിൽ ഷമീർ (41), എടപ്പാൾ മൂക്കത്തേയിൽ മുഹമ്മദ് റഫീഖ് (34) എന്നിവരെയാണ് തിരൂർ സി.ഐ ജിജോയും സംഘവും പിടികൂടിയത്.
വ്യാഴാഴ്ച രാത്രിയാണ് പ്രതികൾ കാവഞ്ചേരി സ്വദേശിയുടെ മൊബൈൽ ഫോൺ മോഷ്ടിച്ച് കടന്നുകളഞ്ഞത്. രാത്രി പൊലീസ് നടത്തിയ പരിശോധനയിൽ നാട്ടുകാരുടെ സഹായത്തോടെ പ്രതികളെ തിരൂർ ബസ്സ്റ്റാൻഡ് പരിസരത്തുവെച്ച് പിടികൂടുകയായിരുന്നു. മോഷ്ടിച്ച മൊബൈൽ ഫോൺ പ്രതികളിൽനിന്ന് കണ്ടെടുത്തു. പ്രതികൾ മറ്റൊരു കേസിൽ ശിക്ഷ കഴിഞ്ഞ് കോഴിക്കോട് ജയിലിൽനിന്ന് രണ്ടു ദിവസം മുമ്പാണ് പുറത്തിറങ്ങിയത്.
എസ്.ഐ ജലീൽ കറുത്തേടത്ത്, എ.എസ്.ഐ ദിനേശ്, സി.പി.ഒ ശ്രീനാഥ് എന്നിവരും പരിശോധന സംഘത്തിലുണ്ടായിരുന്നു. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.