കൂട്ടായി പടിഞ്ഞാറക്കരയിൽ കരക്കടിഞ്ഞ മത്തി
Posted On
date_range Updated On
date_range കടലോര മേഖലകളിൽ മത്തി ചാകര
തിരൂർ: കടലോര മേഖലയായ താനൂർ, കൂട്ടായി അഴിമുഖ മേഖലകളിൽ നാട്ടുകാർക്ക് കൗതുകമായി മത്തി ചാകര കരക്കടിഞ്ഞു. വെള്ളിയാഴ്ച ഉച്ചയോടെ കരക്ക് അടിഞ്ഞ മത്തി ചാകര കാണാനും ജീവനുള്ള മത്തി പെറുക്കിയെടുക്കാനും നിരവധി പേരാണ് കടൽത്തീരത്ത് ഒത്തുകൂടിയത്.
തിരകൾക്കൊപ്പം അടിഞ്ഞുകൂടി കരയിൽ കിടന്നു പിടയുന്ന മത്തിക്കൂട്ടം പെറുക്കി എടുക്കാൻ തിരക്കായിരുന്നു. ഒരു മണിക്കൂറോളം താനൂർ, കൂട്ടായി, പടിഞ്ഞാറേക്കര എന്നിവിടങ്ങളിൽ മത്തി കരക്കടിഞ്ഞിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.