1. തിരൂർ താഴെപ്പാലത്ത് കണ്ട കാൽപാടുകൾ, 2. പ്രദേശത്ത് കണ്ട പുലിയെന്ന തരത്തിൽ സാമൂഹ്യ മാധ്യമങ്ങളിൽ പ്രചരിക്കുന്ന വ്യാജ ഫോട്ടോ

തിരൂരിൽ പുലിയെ കണ്ടതായി അഭ്യൂഹം; പ്രചരിക്കുന്ന പടം വ്യാജം

തിരൂർ: തിരൂരിലെ നാട്ടുകാരെ ഭീതിയിലാക്കി പുള്ളിപ്പുലിയെ കണ്ടതായി അഭ്യൂഹം. വ്യാഴാഴ്ച പുലർച്ചെ 3.30 ഓടെയാണ് താഴെപ്പാലം എം.ഇ.എസ് സ്കൂൾ പരിസരത്തെ വീടിന് സമീപം പുള്ളിപ്പുലിയെ കണ്ടതായി അഭ്യൂഹം പരന്നത്. ഇവിടങ്ങളിലും തൊട്ടടുത്ത വീടിന് സമീപങ്ങളിലും കണ്ട കാൽപാടുകൾ അഭ്യൂഹത്തിന് ആക്കം കൂട്ടുകയും ചെയ്തു. എന്നാൽ, ഇത് പുലിയുടെ കാൽപാടുകളാണെന്ന് ബന്ധപ്പെട്ടവർ സ്ഥിരീകരിച്ചിട്ടില്ല.

അതേസമയം, പ്രദേശത്ത് കണ്ട പുലിയാണെന്ന തരത്തിൽ പ്രചരിക്കുന്ന പടം വ്യാജമാണ്. കെനിയയിൽ നിന്നുള്ള ചിത്രമാണ് തിരൂരിൽ കണ്ട പുലിയെന്ന നിലയിൽ പ്രചരിക്കുന്നത്. ഇത് വൻതോതിൽ സമൂഹ മാധ്യമങ്ങളിൽ പ്രചരിക്കുന്നത് ആശങ്ക വർധിക്കാനിടയാക്കിയിട്ടുണ്ട്. 




പ്രദേശത്തെ ഒരു വിദ്യാർഥിയാണ് പുലിയെ പോലെ ഒരു ജീവിയെ താൻ കണ്ടതായി വീട്ടുകാരെയും കൂട്ടുകാരെയും അറിയിച്ചത്. കഴിഞ്ഞ ദിവസങ്ങളിലും സമാനമായ രീതിയിൽ ഒരു ജീവിയെ പ്രദേശത്ത് കണ്ടതായി പ്രദേശവാസിയും അറിയിച്ചതോടെ ആശങ്കയുയർന്നു.

പ്രദേശത്ത് കണ്ട കാൽപാടുകളിൽ ഫോറസ്റ്റ് വിഭാഗമെത്തി കൂടുതൽ പരിശോധന നടത്തിയാലേ കണ്ട ജീവി എന്താണെന്നുള്ള അദ്യൂഹങ്ങൾക്ക് വിരാമമാവുകയുള്ളൂവെന്ന് നാട്ടുകാർ പറയുന്നത്.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.