അളവ് തൂക്ക ഉപകരണങ്ങളുടെ മുദ്ര പതിപ്പിക്കൽ ക്യാമ്പ് 14ന്​

തിരൂർ: മംഗലം പഞ്ചായത്തിൽ കഴിഞ്ഞ ജൂലൈ മാസത്തിൽ മാറ്റി വെച്ച അളവ് തൂക്ക ഉപകരണങ്ങളുടെ മുദ്ര പതിപ്പിക്കൽ ക്യാമ്പ് ഇൗ മാസം 14ന്​ ശനിയാഴ്ച രാവിലെ 9 മുതൽ വൈകീട്ട്​ 5 വരെ മംഗലം പഞ്ചായത്ത്‌ ഓഫീസിൽ നടക്കും. 

വ്യാപാരികൾ കോവിഡ് പ്രോട്ടോകോൾ പാലിച്ച്​ എത്തിച്ചേരണമെന്ന്​ തിരൂർ സർക്കിൾ ലീഗൽമെട്രോളജി ഇൻസ്‌പെക്ടർ അറിയിച്ചു. ഉച്ചക്ക്​ ഒന്നു മുതൽ 1.45 വരെ ഇടവേളയായിരിക്കും. ഫോൺ: 0494 2422800.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.