Posted On
date_range Updated On
date_range സോഷ്യലിസ്റ്റ് ബദൽ എന്തെന്ന് കേരളം ലോകത്തിന് കാണിച്ചു –മന്ത്രി ജലീൽ
തിരൂർ: പ്രളയം, നിപ, കോവിഡ് എന്നിവയെ മറികടന്ന് ജനങ്ങളുടെ ക്ഷേമപ്രവർത്തനങ്ങൾ നടപ്പാക്കി ഒരു സോഷ്യലിസ്റ്റ് ബദൽ എന്തെന്ന് കേരളം ലോകത്തിന് കാണിച്ചുകൊടുത്തെന്ന് മന്ത്രി കെ.ടി. ജലീൽ. തിരൂർ മുനിസിപ്പൽ ഇടതുമുന്നണി തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫിസ് ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി.
ഗഫൂർ പി. ലില്ലീസ് അധ്യക്ഷനായി. പി. ഹംസക്കുട്ടി, കുഞ്ഞുമീനടത്തൂർ, കെ. ബാവ, പിമ്പുറത്ത് ശ്രീനിവാസൻ, വി. നന്ദൻ, ചന്ദ്രമോഹൻ, അഡ്വ. ഷമീർ പയ്യനങ്ങാടി, രാജു ചാക്കോ, ഫിറോസ് ബാബു എന്നിവർ സംസാരിച്ചു. റഹീം മേച്ചേരി സ്വാഗതവും ടി. ദിനേശ് കുമാർ നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.