Posted On
date_range Updated On
date_range ഫാൻസി ഷോപ്പിൽനിന്ന് ഒരു ലക്ഷം കവർന്ന കേസിൽ പ്രതി അറസ്റ്റിൽ
തിരൂർ: തിരൂർ ബസ് സ്റ്റാൻഡിലെ എ വൺ ഫാൻസി ഷോപ് തകർത്ത് 1,07,000 രൂപ കവർന്ന സംഭവത്തിൽ തിരുവനന്തപുരം സ്വദേശി അറസ്റ്റിൽ. നെയ്യാറ്റിൻകര കാട്ടുവിഴ പുത്തൻവീട് ദാസനെയാണ് (58) തിരൂർ പൊലീസ് അറസ്റ്റ് ചെയ്തത്.
സി.ഐ ടി.പി. ഫർഷാദ്, എസ്.ഐ ജലീൽ കറുത്തേടത്ത് എന്നിവരുടെ നേതൃത്വത്തിലാണ് പ്രതിയെ പിടികൂടിയത്. നവംബർ 28ന് രാത്രി 12ന് ഷോപ് തകർത്ത് പണം കവരുകയായിരുന്നു.
കടകളുടെ ഷട്ടർ കുത്തിത്തുറന്ന് മോഷണം നടത്തിയതിന് എറണാകുളം, കണ്ണൂർ, പാലക്കാട്, കാസർകോട്, തൃശൂർ ജില്ലകളിൽ പ്രതിക്കെതിരെ കേസുകളുള്ളതായി പൊലീസ് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.