Posted On
date_range Updated On
date_range യുവാക്കളെ വെട്ടിപ്പരിക്കേൽപിച്ച പ്രതി അറസ്റ്റിൽ
തിരൂർ: സാമ്പത്തിക പ്രശ്നത്തെ തുടർന്ന് യുവാക്കളെ വാളുകൊണ്ട് വെട്ടി കൊല്ലാൻ ശ്രമിച്ചകേസിൽ ഒളിവിൽ കഴിയുകയായിരുന്ന പ്രതി അറസ്റ്റിൽ. കൂട്ടായി അരയൻ കടപ്പുറം കമ്മുട്ടകത്ത് വീട്ടിൽ അർഷാദിനെയാണ് ഉണ്യാൽ കടപ്പുറത്തുനിന്ന് തിരൂർ സി.ഐ ടി.പി. ഫർഷാദിെൻറ നേതൃത്വത്തിൽ പൊലീസ് പിടികൂടിയത്.
കഴിഞ്ഞമാസം 14ന് റഷീദ്, കബീർ എന്നിവരെയാണ് പ്രതി വെട്ടിപ്പരിക്കേൽപിച്ചത്. എ.എസ്.ഐ ഷിബു, സിവിൽ പൊലീസ് ഓഫിസർമാരായ അഭിമന്യു, ഷെറിൻ ജോൺ, അജിത്ത് എന്നിവരും സി.ഐക്കൊപ്പമുണ്ടായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.