39 കു​പ്പി വിദേശമദ്യം പിടികൂടി

തി​രൂ​ർ: ഈ​സ്​​റ്റ്​ അ​രി​ക്കാ​ഞ്ചി​റ​യി​ൽ വി​ൽ​പ​ന​ക്കാ​യി സൂ​ക്ഷി​ച്ച 39 കു​പ്പി വി​ദേ​ശ​മ​ദ്യം പി​ടി​കൂ​ടി.

ആ​ഗ​സ്​​റ്റ്​ പ​ത്തി​ന് ആ​രം​ഭി​ച്ച് ഒ​രു മാ​സം നീ​ണ്ടു നി​ൽ​ക്കു​ന്ന ഓ​ണം സ്പെ​ഷ​ൽ ഡ്രൈ​വ് ക​ർ​മ​പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി ന​ട​ന്ന റെ​യ്​​ഡി​ലാ​ണ് ബു​ധ​നാ​ഴ്ച ഉ​ച്ച​ക്ക് ഒ​ന്നോ​ടെ ഈ​സ്​​റ്റ്​ അ​രി​ക്കാ​ഞ്ചി​റ​യി​ൽ​നി​ന്ന് വി​ദേ​ശ​മ​ദ്യം പി​ടി​കൂ​ടി​യ​തെ​ന്ന് എ​ക്സൈ​സ് സ​ർ​ക്കി​ൾ ഇ​ൻ​സ്പെ​ക്ട​ർ പി. ​അ​ൻ​വ​ർ​സാ​ദ​ത്ത് പ​റ​ഞ്ഞു.

ഈ​സ്​​റ്റ്​ അ​രി​ക്കാ​ഞ്ചി​റ സ്വ​ദേ​ശി കു​ന്ന​ന​ത്ത് കി​ണ​ർ റി​ങ്​ നി​ർ​മാ​ണ കേ​ന്ദ്ര​ത്തി​ന​ടു​ത്ത് വി​ൽ​പ്പ​ന​ക്കാ​യി സൂ​ക്ഷി​ച്ച വി​ദേ​ശ മ​ദ്യ​മാ​ണ് തി​രൂ​ർ എ​ക്സൈ​സ് സം​ഘം പി​ടി​കൂ​ടി​യ​ത്. പ്ര​തി​യെ തി​രി​ച്ച​റി​ഞ്ഞി​ട്ടു​ണ്ടെ​ങ്കി​ലും പി​ടി​കൂ​ടാ​നാ​യി​ട്ടി​ല്ല.

പ്രി​വ​ൻ​റി​വ് ഓ​ഫി​സ​ർ ടി. ​യൂ​സ​ഫ​ലി​ക്ക് ല​ഭി​ച്ച ര​ഹ​സ്യ വി​വ​ര​ത്തെ തു​ട​ർ​ന്നാ​യി​രു​ന്നു റെ​യ്​​ഡ്. അ​ബ്​​കാ​രി നി​യ​മ​പ്ര​കാ​രം പ്ര​തി​ക്കെ​തി​രെ കേ​സെ​ടു​ത്തി​ട്ടു​ണ്ട്. ക​ണ്ടെ​ടു​ത്ത വി​ദേ​ശ​മ​ദ്യം വ്യാ​ഴാ​ഴ്ച കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കും.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.