ഹനീഫ

വസ്ത്രം വാങ്ങിത്തരാമെന്ന് പ്രലോഭിപ്പിച്ച് 17കാരിയെ പീഡിപ്പിച്ചു; 67കാരൻ അറസ്റ്റിൽ

തിരൂർ: പ്ലസ് ടു വിദ്യാർഥിനിയായ 17 കാരിയെ പീഡിപ്പിച്ച കേസിൽ 67കാരനെ പോക്സോ വകുപ്പ് ചുമത്തി തിരൂർ പൊലീസ് അറസ്റ്റ് ചെയ്തു. വെട്ടം വാക്കാട് സ്വദേശി ആയപ്പള്ളി ഹനീഫയെയാണ് അറസ്റ്റ് ചെയ്തത്.

പെൺകുട്ടിയുടെ മാതാപിതാക്കളുമായി പരിചയമുള്ള പ്രതി കുട്ടിക്ക് വസ്ത്രം വാങ്ങിത്തരാമെന്ന് പ്രലോഭിപ്പിച്ച് പരീക്ഷ കഴിഞ്ഞ ശേഷം വാഹനത്തിൽ കയറ്റി കൊണ്ട് പോയി തിരൂരിലെ സ്വകാര്യ ലോഡ്ജിലെത്തിച്ച് പീഡിപ്പിക്കുകയായിരുന്നു. അവശനിലയിലായ പെൺകുട്ടി വീട്ടുകാരെ വിവരം അറിയിച്ചു.

തുടർന്ന് വീട്ടുകാർ വിവരം അറിയിച്ചതിനെ തുടർന്ന് അധ്യാപകർ കുട്ടിയുടെ വീട്ടിലെത്തി കൗൺസിലിങ് നടത്തിയതോടെയാണ് പീഡന വിവരം പുറത്തറിയുന്നത്. രക്ഷിതാക്കൾ നൽകിയ പരാതിയിൽ കേസെടുത്ത പൊലീസ് പ്രതിയെ അറസ്റ്റ് ചെയ്തു. പ്രതിയെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു. 

Tags:    
News Summary - 17-year-old girl raped; 67-year-old arrested

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.