ഗോഡൗണായി പ്രവർത്തിക്കുന്ന വീട് കത്തിനശിച്ചു

പൊന്മള: ചാപ്പനങ്ങാടി- കൂരിയാട് ഭാഗത്ത് ഗോഡൗണായി പ്രവർത്തിക്കുന്ന വീട് കത്തിനശിച്ചു. അബ്ദുൽ അൻസാർ എന്ന ആളുടെ ഇലക്ട്രിക് ഗോഡൗൺ ആണ് കത്തിനശിച്ചത്. ഫാനുകൾ, കൂളറുകൾ, ഹോസുകൾ തുടങ്ങിയവ പൂർണമായും കത്തി. വ്യാഴാഴ്ച രാവിലെ പത്തരയോടെയാണ് സംഭവം. കല്ലും മരവും ഓടും തടിയും കൊണ്ടുമാത്രം നിർമിച്ച ഈ വീട് ഗോഡൗൺ ആയി പ്രവർത്തിക്കുകയായിരുന്നു.

മലപ്പുറം അഗ്നിസേനാംഗങ്ങൾ ഉടൻതന്നെ വെള്ളം പമ്പ് ചെയ്ത് തീകെടുത്തുകയും അവശിഷ്ടങ്ങൾ മാറ്റി അപകടസാധ്യത ഇല്ലാതാക്കി. മലപ്പുറം സ്റ്റേഷൻ ഓഫിസർ എം. അബ്ദുൽ ഗഫൂറിന്‍റെ നേതൃത്വത്തിൽ സീനിയർ ഓഫിസർ ലെനിൻ, ഫയർ ഓഫിസർമാരായ പ്രദീപ്, മുജീബ്, അഭിലാഷ് അമൽ, ഹോം ഗാർഡ് അശോക് കുമാർ എന്നിവർ ചേർന്നാണ് തീ കെടുത്തിയത്.

Tags:    
News Summary - The house, which serves as a warehouse, was burnt down

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.