പുതിയ ജില്ല ആദ്യം വേണ്ടത് മലപ്പുറത്ത് :സോളിഡാരിറ്റി

മലപ്പുറം: കേരളത്തിൽ പുതിയ ജില്ല ആദ്യം രൂപീകരിക്കേണ്ടത് മലപ്പുറം ജില്ലയിലാണെന്ന് സോളിഡാരിറ്റി യൂത്ത് മൂവ്മെന്റ് സംസ്ഥാന ജനറൽ സെക്രട്ടറി ടി. ഇസ്മായിൽ. സോളിഡാരിറ്റി മക്കരപ്പറമ്പ് ഏരിയ വടക്കാങ്ങര സംഘടിപ്പിച്ച യൂത്ത് കഫെ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

സോ​ളി​ഡാ​രി​റ്റി മ​ക്ക​ര​പ്പ​റ​മ്പ് ഏ​രി​യ യൂ​ത്ത് ക​ഫെ വ​ട​ക്കാ​ങ്ങ​ര ടാ​ല​ന്റ് പ​ബ്ലി​ക് സ്കൂ​ളി​ൽ സം​സ്ഥാ​ന ജ​ന​റ​ൽ സെ​ക്ര​ട്ട​റി ടി. ​ഇ​സ്മാ​യി​ൽ ഉ​ദ്ഘാ​ട​നം ചെ​യ്യു​ന്നു

 ജനസംഖ്യ പരിഗണിച്ച് ജില്ല വിഭജനമെന്ന ആവശ്യം കാലങ്ങളായി നിലനിൽക്കുന്ന പ്രദേശമാണ് മലബാർ. വികസന പിന്നാക്കാവസ്ഥ പലപ്പോഴും ചൂണ്ടിക്കാണിക്കപ്പെട്ടിട്ടും പരിഹരിക്കാൻ മാറിമാറി വന്ന സർക്കാറുകൾ ശ്രമിച്ചിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. ഈസ്റ്റ് ജില്ല ജനറൽ സെക്രട്ടറി അൻഫാൽ ജാൻ അധ്യക്ഷത വഹിച്ചു. ഷമീം ചൂനൂർ, മാലിക് വീട്ടിക്കുന്ന്, ശഹീർ വടക്കാങ്ങര, റഹീമ റഹ്മാൻ, പി.പി ഹൈദരലി എന്നിവർ സംസാരിച്ചു. കെ ബാസിൽ ഖിറാഅത്ത് നടത്തി. ഏരിയ പ്രസിഡന്റ് ലബീബ് മക്കരപ്പറമ്പ് സ്വാഗതവും സെക്രട്ടറി പി.കെ നിയാസ് തങ്ങൾ നന്ദിയും പറഞ്ഞു.

Tags:    
News Summary - New District, Malappuram, Solidarity,

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.