താനൂർ ബഡ്‌സ് സ്കൂൾ; പൂർത്തീകരണത്തിന് രണ്ടു കോടി അനുവദിച്ചു

താ​നൂ​ർ: താ​നൂ​ർ വി.​കെ.​എം. ഇ​ബ്നു മൗ​ല​വി ബ​ഡ്‌​സ് സ്പെ​ഷ​ൽ സ്കൂ​ൾ കം ​റീ​ഹാ​ബി​ലി​റ്റേ​ഷ​ൻ സെ​ന്റ​ർ കൂ​ടു​ത​ൽ സൗ​ക​ര്യ​ങ്ങ​ളോ​ടെ വി​പു​ല​പ്പെ​ടു​ത്തി ജി​ല്ല​യി​ലെ മാ​തൃ​കാ സെൻറ​റാ​ക്കി ഉ​യ​ർ​ത്താൻ ര​ണ്ടു കോ​ടി രൂ​പ അ​നു​വ​ദി​ച്ച​താ​യി എം.​എ​ൽ.​എ പ​റ​ഞ്ഞു.

ഇ​തു സം​ബ​ന്ധി​ച്ച് സെൻറ​ർ സ​ന്ദ​ർ​ശി​ച്ച് അ​നു​മ​തി​ക്കാ​യി ക​ത്ത് ന​ൽ​കി​യി​രു​ന്നു. ക​ഴി​ഞ്ഞ ദി​വ​സം ത​ന്നെ ത​ത്വ​ത്തി​ൽ പ​ദ്ധ​തി​ക്ക് അം​ഗീ​കാ​രം ല​ഭി​ച്ച​താ​യും എം.​എ​ൽ.​എ കൂ​ട്ടി​ച്ചേ​ർ​ത്തു. കെ​ട്ടി​ട​ത്തി​ന്റെ നി​ർ​വ​ഹ​ണ ചു​മ​ത​ല ത​ദ്ദേ​ശ സ്വ​യം​ഭ​ര​ണ വി​ഭാ​ഗ​ത്തി​നാ​ണ്. പ​ദ്ധ​തി​യു​ടെ ഡി.​പി.​ആ​ർ ത​യാ​റാ​ക്കി ഭ​ര​ണാ​നു​മ​തി​ക്കാ​യി സ​മ​ർ​പ്പി​ക്കും.

ഭ​ര​ണാ​നു​മ​തി ല​ഭ്യ​മാ​യാ​ൽ സാ​ങ്കേ​തി​കാ​നു​മ​തി​യും ടെ​ണ്ട​ർ ന​ട​പ​ടി​യും പൂ​ർ​ത്തീ​ക​രി​ക്കാ​നാ​വും. ഗ്രൗ​ണ്ട് ഫ്ലോ​റി​ൽ ബ​ഡ്സ് സ്‌​കൂ​ളും ഓ​ഫീ​സ് മു​റി​യും കി​ച്ച​ൺ കം ​ഡൈ​നി​ങ്ങ് ഹാ​ളു​മാ​ണു​ള്ള​ത്. ഗ്രൗ​ണ്ട് ഫ്ലോ​റി​ന്റെ സ്ട്ര​ക്ട​റ​ൽ നി​ർ​മ്മാ​ണം പൂ​ർ​ത്തീ​ക​രി​ച്ചെ​ങ്കി​ലും വൈ​ദ്യു​തീ​ക​ര​ണ​വും ഫി​നി​ഷി​ങ് പ്ര​വൃ​ത്തി​യും ബാ​ക്കി​യു​ണ്ട്. കൂ​ടാ​തെ ഒ​ന്നാം നി​ല​യും ര​ണ്ടാം നി​ല​യും സ്ട്ര​ക്ച​റ​ൽ പ്ര​വൃ​ത്തി​യ​ട​ക്കം പൂ​ർ​ത്തീ​ക​രി​ക്ക​ണം.ഒ​ന്നാം നി​ല​യി​ൽ ഫി​സി​യോ​തെ​റ​പ്പി, സ്പീ​ച്ച്തെ​റ​പ്പി, ക്ലി​നി​ക്ക​ൽ സൈ​ക്കോ​ള​ജി, വെ​ർ​ച്വ​ൽ റീ​ഹാ​ബി​ലി​റ്റേ​ഷ​ൻ, വൊ​ക്കേ​ഷ​ന​ൽ ട്രെ​യി​നി​ങ്, സ്പെ​ഷ​ൽ എ​ജൂ​ക്കേ​ഷ​ൻ തു​ട​ങ്ങി​യ സേ​വ​ന​ങ്ങ​ൾ​ക്കാ​യി പ്ര​ത്യേ​ക റു​മു​ക​ൾ, മി​നി കോ​ൺ​ഫ​റ​ൻ​സ് ഹാ​ൾ, സൗ​ക​ര്യം ഒ​രു​ക്കും.

മൂ​ന്നാം നി​ല​യി​ൽ സെ​മി​നാ​ർ ഹാ​ൾ, നൈ​പു​ണ്യ വി​ക​സ​ന കേ​ന്ദ്ര​ത്തി​നാ​യി പ്ര​ത്യേ​ക ഹാ​ൾ എ​ന്നി​വ സ​ജീ​ക​രി​ക്കും. പ​ദ്ധ​തി നി​ർ​വ​ഹ​ണം വേ​ഗ​ത്തി​ലാ​ക്കാ​ൻ ത​ദ്ദേ​ശ സ്വ​യം​ഭ​ര​ണ വ​കു​പ്പ് സാ​ങ്കേ​തി​ക വി​ഭാ​ഗം ജി​ല്ല മേ​ധാ​വി​ക്ക് നി​ർ​ദേ​ശം ന​ൽ​കി​യ​താ​യി അ​ദ്ദേ​ഹം പ​റ​ഞ്ഞു.

Tags:    
News Summary - Tanur VKM Ibn Moulavi Buds School: ₹2 Crore Allocated for Upgrade

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.