സിൻഡിക്കേറ്റ് അംഗങ്ങൾ വാങ്ങിയ പുതിയ ലാപ്ടോപ്പ് വൈസ് ചാൻസലർ ഡോ.എം.കെ ജയരാജ് സായൂജ്യക്ക് സമ്മാനിക്കുന്നു
നഷ്ടപ്പെട്ട ഗവേണകുറിപ്പുകൾ കിട്ടിയില്ല: സായൂജ്യക്ക് പുത്തൻ ലാപ്ടോപ്പ് നൽകി സിൻഡിക്കേറ്റംഗങ്ങൾ
കാഴ്ച പരിമിതി നേരിടുന്ന സായൂജ്യയുടെ ലാപ്ടോപ്പ് കോഴിക്കോട് ബീച്ചിൽ വെച്ച് കാറിൽനിന്ന് മോഷണം പോവുകയായിരുന്നു. ഗവേഷണക്കുറിപ്പുകളും കാഴ്ച പരിമിതിയുള്ളവർക്കായുള്ള പ്രത്യേക സോഫ്റ്റ്വെയറുകളുമെല്ലാം ഇതിലുണ്ടായിരുന്നു. പൊലീസിൽ പരാതി നൽകിയെങ്കിലും കണ്ടെത്താനായില്ല. തുടർന്നാണ് പുതിയ ലാപ്ടോപ്പ് വാങ്ങി നൽകാൻ തീരുമാനിച്ചത്. വൈസ് ചാൻസലർ ഡോ. എം.കെ. ജയരാജ് ലാപ്ടോപ്പ് സായൂജ്യക്ക് സമ്മാനിച്ചു. പ്രൊ വൈസ് ചാൻസലർ ഡോ. എം.കെ. നാസർ, രജിസ്ട്രാർ ഡോ. ഇ.കെ. സതീഷ്, പരീക്ഷ കൺട്രോളർ ഡോ. സി.സി. ബാബു, സിൻഡിക്കേറ്റംഗങ്ങളായ കെ.കെ. ഹനീഫ, ഡോ. ജി. റിജുലാൽ, ഡോ. കെ.പി. വിനോദ് കുമാർ, ഡോ. എം. മനോഹരൻ, ഡോ. കെ.ഡി. ബാഹുലേയൻ തുടങ്ങിയവർ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.