പെ​രി​ന്ത​ൽ​മ​ണ്ണ-ഊ​ട്ടി റോ​ഡി​ൽ അ​ഴു​ക്കു​ചാ​ലി​ലേ​ക്ക് തു​റ​ന്നു​വി​ട്ട പൈ​പ്പു​ക​ൾ

പെരിന്തൽമണ്ണ-ഊട്ടി റോഡിൽ ഹോട്ടൽ, ലോഡ്ജ് മാലിന്യം ഓടയിലേക്ക്; സ്ലാബ് ഉയർത്തി പൈപ്പുകൾ സിമന്റിട്ട് അടച്ചു

പെരിന്തൽമണ്ണ: മഴവെള്ളം ഒഴുക്കിവിടാനുള്ള ഓടയിലേക്ക് ലോഡ്ജിൽനിന്നും ഹോട്ടലുകളിൽനിന്നും പൈപ്പിട്ട് മലിനജലം ഒഴുക്കിവിടുന്നത് നഗരസഭ ആരോഗ്യ വിഭാഗം പരിശോധനയിൽ കണ്ടെത്തി. പെരിന്തൽമണ്ണ ടൗണിൽ ഊട്ടി റോഡിൽ സ്ലാബ് ഉയർത്തി നടത്തിയ പരിശോധനയിലാണ് പി.വി.സി പൈപ്പിട്ട് മാലിന്യമൊഴുക്കുന്നത് കണ്ടെത്തിയത്. ഭക്ഷണപദാർഥങ്ങൾ തയാറാക്കി വിൽപന നടത്തുന്ന സ്ഥാപനങ്ങളും അന്തർ സംസ്ഥാന തൊഴിലാളികൾക്ക് വാടകക്ക് നൽകിയ ലോഡ്ജുകളും ഇത്തരത്തിൽ മാലിന്യമൊഴുക്കുന്നതായാണ് കണ്ടെത്തിയത്.

പൈപ്പുകൾ നഗരസഭ തൊഴിലാളികളെ വെച്ച് സിമന്റിട്ട് അടച്ചു. പെരിന്തൽമണ്ണ ടൗണിലൂടെ ഒഴുകി അങ്ങാടിപ്പുറം തിരുമാന്ധാംകുന്ന് ക്ഷേത്രത്തിന് പരിസരത്തിലൂടെ ഒഴുകുന്ന ചെറുപുഴയിൽ വൻതോതിൽ മാലിന്യം അടിയുന്നതായി മാസങ്ങളായി പരാതി ഉയരുന്നുണ്ട്. പെരിന്തൽമണ്ണ താലൂക്ക് വികസനസമിതിയിൽ പലവട്ടം ഇക്കാര്യം ചർച്ച നടത്തുകയും ഉദ്യോഗസ്ഥരും ജനപ്രതിനിധികളും സംയുക്ത പരിശോധനക്ക് തീരുമാനിക്കുകയും ചെയ്തതാണ്. എന്നാൽ, ഫലപ്രദമായ പരിശോധനകൾ നടത്തേണ്ട പെരിന്തൽമണ്ണ നഗരസഭ കാര്യമായി ഇടപെട്ടിരുന്നില്ല.

പരാതികൾ കൂടിയതോടെയാണ് ശനിയാഴ്ച റോഡുവക്കിൽ സ്ലാബ് ഉയർത്തി പരിശോധിച്ചത്. വ്യക്തികൾക്ക് ആദ്യനടപടിയുടെ ഭാഗമായി നോട്ടീസ് നൽകി. തുടർന്നും ടൗണിൽ എല്ലാ റോഡുകളിലും അവയോടുചേർന്ന സ്ഥാപനങ്ങളിലും ഇത്തരത്തിൽ പരിശോധന നടത്തുമെന്ന് നഗരസഭ അധികൃതർ അറിയിച്ചു. നിയലംഘനം കണ്ടെത്തിയാൽ ലൈസൻസ് റദ്ദ് ചെയ്യുന്നതടക്കം നടപടികളുണ്ടാവുമെന്നും നഗരസഭ സെക്രട്ടറി എ.എസ്. പ്രദീപ് അറിയിച്ചു. 

Tags:    
News Summary - Municipal Authorities Take Action Against Hotels and Lodges Dumping Waste into Perinthalmanna Drains

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.