അ​മ​ൽ മി​ത്ര, അ​നു​ഷ്ക

പോൾവാൾട്ടിൽ റെക്കോഡിട്ട് കൂട്ടുകാരികൾ

തേഞ്ഞിപ്പലം: മലപ്പുറം ജില്ല സ്കൂൾ കായികമേളയിൽ ബുധനാഴ്ച പോൾവാൾട്ടിൽ റെക്കോഡുകളുടെ ദിനമായിരുന്നു. സീനിയർ ബോയ്സിനു പുറമെ ഗേൾസ് ജൂനിയറിലും സീനിയറിലും മീറ്റ് റെക്കോഡുകൾ പിറന്നു. ഐഡിയൽ കടകശ്ശേരിയിൽ പ്ലസ് വൺ കോമേഴ്സിലെ കൂട്ടുകാരികളായ കെ. അനുഷ്ക ജൂനിയർ ഗേൾസിലും കെ.എസ്. അമൽ ചിത്ര സീനിയർ ഗേൾസിലും റെക്കോഡുകൾ തിരുത്തിക്കുറിച്ചു.

അമൽ ചിത്ര കഴിഞ്ഞവർഷം ജൂനിയർ ഗേൾസിലുണ്ടാക്കിയ 2.50 മീറ്ററിന്റെ റെക്കോഡാണ് കൂട്ടുകാരി അനുഷ്ക 2.55 മീറ്റർ ചാടി ബുധനാഴ്ച തിരുത്തി കുറിച്ചത്. വള്ളിക്കുന്ന് ചെട്ടിക്കടവ് കാളാടൻ ഷിനോദിന്റെയും സബിതയുടെയും മകളാണ് അനുഷ്ക. കഴിഞ്ഞവർഷമാണ് ഐഡിയലിൽ എത്തിയത്. സീനിയറിൽ മീറ്റ് റെക്കോഡിട്ട അമൽ ചിത്ര മൂന്നു മീറ്റർ ഉയരത്തിൽ ചാടിയാണ് റെക്കോഡ് സൃഷ്ടിച്ചത്. ഐഡിയൽ കടകശ്ശേരിയുടെത്തന്നെ അലന്ത ബിനോയ് കഴിഞ്ഞവർഷമുണ്ടാക്കിയ 2.20 മീറ്ററിന്റെ റെക്കോഡാണ് അമൽ ചിത്ര ഭേദിച്ചത്. തൃശൂർ താണിക്കുടം കൂത്തുപറമ്പിൽ സുധീഷിന്റെയും വിജിതയുടെയും മകളാണ്. 

Tags:    
News Summary - Friends Break Records in Pole Vault

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.