Posted On
date_range Updated On
date_range വിനോദയാത്ര ബസ് അപകടത്തിൽപെട്ട് അഞ്ചുപേർക്ക് പരിക്ക്
ചങ്ങരംകുളം: വിനോദയാത്ര കഴിഞ്ഞ് മൂന്നാറിൽനിന്ന് മടങ്ങുകയായിരുന്ന സംഘത്തിന്റെ ബസ് അപകടത്തിൽപെട്ട് അഞ്ചുപേർക്ക് പരിക്കേറ്റു. പെരിന്തൽമണ്ണ മക്കരപ്പറമ്പ് സ്വദേശികളായ റിൻഷ (15), അംജാദ് (22), അബ്ദുൽ സലാം (44), മുഹമ്മദ് റയാൻ (15), റാസി (10) എന്നിവർക്കാണ് പരിക്കേറ്റത്. പരിക്കേറ്റവരെ ചങ്ങരംകുളം ഓർക്കിഡ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആരുടെയും പരിക്ക് ഗുരുതരമല്ല.
ബുധനാഴ്ച പുലർച്ചെ 5.30ഓടെ കുറ്റിപ്പുറം-തൃശൂർ സംസ്ഥാന പാതയിൽ ചങ്ങരംകുളം ചിയ്യാനൂർ പാടത്ത് മാർസ് സിനിമാസിന് മുൻവശത്താണ് അപകടം നടന്നത്. ഹമ്പിൽ ബസ് ബ്രേക്കിട്ടതോടെ പിറകിൽ വന്ന മറ്റൊരു ടൂറിസ്റ്റ് ബസ് ഇടിക്കുകയായിരുന്നു. ചങ്ങരംകുളം പൊലീസ് സ്ഥലത്തെത്തി മേൽനടപടികൾ സ്വീകരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.