കേളി ‘പ്രതീക്ഷ’ പുരസ്കാരം മലപ്പുറം ജില്ലയിൽ വിതരണം ചെയ്തു
റിയാദ് /മലപ്പുറം: കേളി കലാസാംസ്കാരിക വേദി പ്രവർത്തകരുടെ മക്കൾക്കായി ഏർപ്പെടുത്തിയ ‘പ്രതീക്ഷ’ വിദ്യാഭ്യാസ പുരസ്കാരം മലപ്പുറം ജില്ലയിൽ വിതരണം ചെയ്തു. പത്താം ക്ലാസ്, പ്ലസ് ടു പരീക്ഷകളിൽ വിജയിച്ച് ഉപരിപഠനത്തിന് അർഹത നേടിയ വിദ്യാർഥികളെ പ്രോത്സാഹിപ്പിക്കുന്നതിനായി ക്യാഷ് അവാർഡും മൊമെന്റോയും ഉൾപ്പെടുത്തിയാണ് കേളി പുരസ്കാരം നൽകുന്നത്.
സി.പി.ഐ (എം) മലപ്പുറം ജില്ല കമ്മിറ്റി ഓഡിറ്റോറിയത്തിൽ നടന്ന പരിപാടി സി.പി.ഐ (എം) മലപ്പുറം ജില്ല സെക്രട്ടറി വി.പി. അനിൽ ഉദ്ഘാടനം ചെയ്തു. കേളി രക്ഷാധികാരി സമിതി മുൻ അംഗം ഗോപിനാഥൻ വേങ്ങര അധ്യക്ഷത വഹിച്ചു. സി.പി.ഐ (എം) ജില്ല സെക്രട്ടറിയറ്റ് അംഗം ബി. മുഹമ്മദ് റസാഖ്, കേരള പ്രവാസി സംഘം ജില്ലാ പ്രസിഡന്റ് പി.സി. നൗഷാദ്, കേളി മുൻ സെക്രട്ടറി റഷീദ് മേലെതിൽ എന്നിവർ ആശംസകൾ നേർന്ന് സംസാരിച്ചു.
ഈ അധ്യയന വർഷം ആകെ 232 വിദ്യാർഥികളാണ് പുരസ്കാരത്തിന് അർഹരായത്. ഇതിൽ റിയാദിൽ 16 കുട്ടികൾക്ക് നേരത്തേ പുരസ്കാരം വിതരണം ചെയ്തിരുന്നു. കേരളത്തിലെ വിവിധ ജില്ലകളിലായി 216 കുട്ടികൾക്കുള്ള പുരസ്കാര വിതരണത്തിന്റെ ഭാഗമായാണ് മലപ്പുറം ജില്ലയിലും ചടങ്ങ് സംഘടിപ്പിച്ചത്. മലപ്പുറം ജില്ലയിൽനിന്ന് 56 വിദ്യാർഥികളാണ് പുരസ്കാരത്തിന് അർഹരായത്. കേളി മുൻ സെക്രട്ടറി ഷൗക്കത്ത് നിലമ്പൂർ സ്വാഗതവും മുൻ കേന്ദ്ര കമ്മിറ്റി അംഗം ഉമ്മർകുട്ടി കാളികാവ് നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.