പരപ്പനങ്ങാടി: കീരനെല്ലൂർ ന്യൂ കട്ടിലെ ഒഴുക്കിൽ കാണാതായ വിദ്യാർഥിക്കായി നാട് ഒന്നടങ്കം തിരച്ചിൽ തുടരുകയാണ്. മൂന്നു ദിവസം കഴിഞ്ഞിട്ടും ശ്രമം വിജയിച്ചില്ലെങ്കിലും തിരച്ചിൽ ഊർജിതമാണ്. താനൂർ എടക്കടപ്പുറം സ്വദേശി ജുറൈജിനെയാണ് ( 17 ) കഴിഞ്ഞദിവസം കൂട്ടുകാരോടൊപ്പം കുളിക്കുന്നതിനിടെ ഒഴുക്കിൽപ്പെട്ട് കാണാതായത്.
പൂരപ്പുഴയിലെ ശക്തമായ അടിയൊഴുക്ക് നിയന്ത്രിക്കുന്നതിനായി ചീർപ്പിങ്ങൽ ഷട്ടർ താഴ്ത്തുന്നതിന് തിരൂർ സബ് കലക്ടറിൽ അടിയന്തിര നിർദേശം നൽകി. ഷട്ടർ താഴ്ത്തി ഇന്നുമുതൽ പുഴയുടെ അടിഭാഗം കേന്ദ്രീകരിച്ച് തെരച്ചിൽ തുടരും. അതേസമയം, ഷട്ടർ താഴ്ത്തുന്നതോടെ ഷട്ടറിന്റെ മുകൾ ഭാഗത്തും പാലത്തിങ്ങൽ പുഴയിലും വെള്ളം ഉയരാൻ സാധ്യതയുള്ളതിനാൽ പൊതുജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് അധികൃതർ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.