Posted On
date_range Updated On
date_range ഉമ്മയുടെ വീട്ടിൽ വിരുന്ന് വന്ന വിദ്യാർഥി കുളത്തിൽ മുങ്ങിമരിച്ചു
മലപ്പുറം: മാതാവിന്റെ വീട്ടിൽ വിരുന്ന് വന്ന വിദ്യാർഥി കുളത്തിൽ മുങ്ങിമരിച്ചു. പരപ്പനങ്ങാടി അയ്യപ്പൻ കാവിലെ വ്യാപാരിയായ ചെട്ടിപ്പടി മൊടുവിങ്ങൽ സ്വദേശി സെയ്തലവിയുടെ മകൻ ഷഹാൻ (15) ആണ് അപകടത്തിൽ മരിച്ചത്. വള്ളിക്കുന്ന് അരിയല്ലൂർ എം.വി.എച്ച്.എസ്.എസിലെ പത്താംക്ലാസ് വിദ്യാർഥിയാണ്.
ഷഹാൻ വേങ്ങര കിളിനിക്കോടിലെ കുളത്തിൽ കുളിക്കുന്നതിനിടെ മുങ്ങി മരിക്കുകയായിരുന്നു. നാട്ടുകാരും ഫയർ യൂനിറ്റും ഏറെ തിരച്ചിൽ നടത്തിയെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മാതാവ്: സുഹറാബി.
സഹോദരങ്ങൾ: ഷഹദ്,സെലീന,സമീറ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.