ജില്ല ബസ് ഉടമ സംരക്ഷണ സമിതിയുടെ നേതൃത്വത്തില്‍ ബസുടമകള്‍ മലപ്പുറം കെ.എസ്.ആര്‍.ടി.സി ഓഫിസിലേക്ക് നടത്തിയ മാര്‍ച്ച് 

പ്രിയദര്‍ശിനി: സ്വകാര്യ ബസുടമകള്‍ മാര്‍ച്ചും ധര്‍ണയും നടത്തി

മലപ്പുറം: പ്രിയദര്‍ശിനി സ്ത്രീ സൗജന്യയാത്ര മൂലം പ്രതിസന്ധിയിലായ സ്വകാര്യ ബസ് വ്യവസായം സംരക്ഷിക്കണമെന്നാവശ്യപ്പെട്ട് ജില്ല ബസ് ഉടമ സംരക്ഷണ സമിതിയുടെ നേതൃത്വത്തില്‍ ഉടമകള്‍ മലപ്പുറം കെ.എസ്.ആര്‍.ടി.സി ഓഫിസിലേക്ക് മാര്‍ച്ചും ധര്‍ണയും നടത്തി. ബസ് ചാര്‍ജ് വര്‍ധിപ്പിക്കണമെന്നും ഉടമകള്‍ ആവശ്യപ്പെട്ടു. ഓള്‍ കേരള ബസ് ഓപറേറ്റേഴ്‌സ് ഓര്‍ഗനൈസേഷന്‍ സംസ്ഥാന പ്രസിഡന്റും സംരക്ഷണ സമിതി സംസ്ഥാന ഭാരവാഹിയുമായ പി.കെ. മൂസ സമരം ഉദ്ഘാടനം ചെയ്തു.

ജില്ല പ്രസിഡന്റ് മുസ്തഫ കളത്തുംപടിക്കല്‍ അധ്യക്ഷത വഹിച്ചു. സംസ്ഥാന ട്രഷറര്‍ പ്രദീപ് കുമാര്‍ തൃശൂര്‍ മുഖ്യപ്രഭാഷണം നടത്തി. ജില്ല സെക്രട്ടറി എം.സി. കുഞ്ഞിപ്പ, കുട്ടന്‍ കെ.ബി.ടി.എ, തൊഴിലാളി യൂനിയനുകളെ പ്രതിനിധീകരിച്ച് ടി.പി. മൊയ്തീന്‍ കുട്ടി കോട്ടക്കല്‍, കുഞ്ഞിക്ക കൊണ്ടോട്ടി, കെ.കെ. മുഹമ്മദ്, വി.പി. ശിവാകരന്‍, സുമിത്രന്‍, ദിനേശ് കുമാര്‍, കെ.എം.എച്ച്. അലി, ബാബുരാജ് എന്നിവര്‍ സംസാരിച്ചു.

Tags:    
News Summary - Priyadarshini: Private Bus Owners Stage March, Protest

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.