കൊളപ്പുറം ഇറക്കത്തിൽ ദേശീയ പാതയോരത്ത് തള്ളിയ മാലിന്യം വാഹനത്തിലേക്ക് തിരികെ കയറ്റുന്നു
വീട്ടമ്മയുടെ ഇടപെടൽ; ദേശീയ പാതയോരത്ത് തള്ളിയ മാലിന്യം തിരികെ കയറ്റി
വേങ്ങര: ‘നിർമലം - പുതുയുഗ ശുചിത്വ കേരളം’ പദ്ധതിയുടെ ഭാഗമായി ശുചീകരിച്ച വേങ്ങരയിലെ ദേശീയപാതയോരത്ത് വീണ്ടും വ്യാപകമായി മാലിന്യം തള്ളിയവർ പിടിയിൽ. പരിസരവാസിയായ വീട്ടമ്മയുടെ ധീരവും സമയോചിതവുമായ ഇടപെടലാണ് വൻ തോതിൽ മാലിന്യം തള്ളാനുള്ള നീക്കം തടഞ്ഞത്.
ദേശീയപാത 66നോട് ചേർന്ന് കൊളപ്പുറം ഇറക്കത്തിലാണ് മാലിന്യം കയറ്റിയ വണ്ടി എത്തിയത്. ദിവസങ്ങൾക്ക് മുമ്പ് ഹരിത കർമസേനയുടെയും ഗ്രാമപഞ്ചായത്ത് ഭരണസമിതിയുടെയും നേതൃത്വത്തിൽ ഇവിടെ നിന്ന് നിരോധിത പ്ലാസ്റ്റിക്കും ഭക്ഷണാവശിഷ്ടങ്ങളും അടക്കം 700 കിലോ മാലിന്യം വൻപരിശ്രമത്തിലൂടെ നീക്കിയിരുന്നു. തുടർന്ന് ‘ഇവിടെ മാലിന്യം നിക്ഷേപിക്കരുത്’ എന്ന മുന്നറിയിപ്പ് ബോർഡും സ്ഥാപിച്ചിരുന്നു.
എന്നാൽ, കഴിഞ്ഞ ദിവസം തെങ്ങിന്റെ കടമാന്തിയ അവശിഷ്ടങ്ങളടക്കം മാലിന്യം ചിലർ ലോറിയിൽ കൊണ്ടുവന്ന് തള്ളാൻ ശ്രമിക്കുകയായിരുന്നു. ഇത് ശ്രദ്ധയിൽപെട്ട പരിസരവാസിയായ വീട്ടമ്മ പഞ്ചായത്ത് അധികാരികളെ വിവരം അറിയിച്ചു. തുടർന്ന് സ്ഥലത്തെത്തിയ പഞ്ചായത്ത് പ്രസിഡന്റ് എൻ.ടി. അബ്ദുൽ നാസർ, വൈസ് പ്രസിഡന്റ് ഫാത്തിമ ജലീൽ, വാർഡ് മെമ്പർ ഒ.കെ. വേലായുധൻ എന്നിവരും വേങ്ങര പൊലീസും സ്ഥലത്തെത്തി തള്ളിയ വ്യക്തികളെ വിളിച്ചുവരുത്തി മുഴുവൻ മാലിന്യങ്ങളും അവിടെനിന്നും സ്വന്തം ചിലവിൽ നീക്കം ചെയ്യിപ്പിക്കുകയും താക്കീത് നൽകി വിട്ടയക്കുകയും ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.