മലപ്പുറം: ജില്ലയിൽ ലോക്ഡൗണും അതിനെ പിറകെ വന്ന ട്രിപ്ൾ ലോക്ഡൗണും കടുത്ത നിയന്ത്രണങ്ങളും ഫലം കാണുന്നതിെൻറ തെളിവായി രോഗ സ്ഥിരീകരണ നിരക്ക് (ടി.പി.ആര്) കുത്തെന കുറയുന്നു. വ്യാഴാഴ്ച 4212 പേർക്ക് കോവിഡ് സ്ഥിരീകരിച്ചെങ്കിലും ടെസ്റ്റ് പോസിറ്റിവിറ്റി കുറഞ്ഞ് 16.82ലെത്തി.
25,045 ടെസ്റ്റുകളുടെ ഫലമാണ് പുറത്ത് വന്നത്. മേയ് 13ന് ജില്ലയിൽ 42.06 ശതമാനമായിരുന്നു ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്. രണ്ടാഴ്ചക്കിടെ 20.44 ശതമാനത്തിെൻറ കുറവാണുണ്ടായത്. ബുധനാഴ്ച 21.62 ശതമാനമായിരുന്നു ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്.
ചൊവ്വാഴ്ച 26.57, ഞായറാഴ്ച 27.33, ശനിയാഴ്ച 31.53 എന്നിങ്ങനെയായിരുന്നു ജില്ലയിലെ നിരക്ക്. വ്യാഴാഴ്ച 4,505 പേര് രോഗമുക്തരായി. 65,292 പേരാണ് ജില്ലയില്‍ ഇപ്പോള്‍ നിരീക്ഷണത്തില്‍ കഴിയുന്നത്. 44,658 പേര് ചികിത്സയിലാണ്. 809 പേരാണ് ഇതുവരെ കോവിഡ് ബാധിതരായി മരിച്ചത്.
ജനങ്ങളുടെ സഹകരണവും പൊലീസ് അതിരുവിട്ട ചില സംഭവങ്ങളും ഒഴിച്ചാൽ കർശന നിയന്ത്രണങ്ങൾ കോവിഡ് വ്യാപനം കുറക്കുന്നതിന് കാരണമായി. പ്രധാന റോഡുകളല്ലാത്തവ അടച്ചുപൂട്ടുകയും പരിശോധന നടത്തുകയും ചെയ്തത് ജനങ്ങൾ അനാവശ്യമായി പുറത്തിറങ്ങുന്നത് തടഞ്ഞു. വാർഡുകളിൽ ആർ.ആർ.ടി വളൻറിയർമാരുടെ നേതൃത്വത്തിൽ അവശ്യ സാധനങ്ങളും മരുന്നും വീട്ടിലെത്തിച്ചതും കോവിഡ് വ്യാപനം തടഞ്ഞു. ജനപ്രതിനിധികളും സന്നദ്ധ പ്രവർത്തകരും അതത് പ്രദേശങ്ങളിൽ പ്രതിരോധ പ്രവർത്തനങ്ങളിൽ സജീവമായതും വ്യാപനം തടയാൻ സഹായകമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.