രോഗികൾക്ക് വെളിയങ്കോട് അൽ ഫലാഹ് വിദ്യാർഥികളുടെ കൈത്താങ്ങ്

വെളിയങ്കോട്: സമൂഹത്തിൽ മാരക രോഗങ്ങളാൽ കഷ്ടപ്പെടുന്നവർക്ക് സാന്ത്വനമേകാൻ ‘മാധ്യമം’ തുടക്കം കുറിച്ച മാധ്യമം ഹെൽത്ത്‌ കെയർ പദ്ധതിയിലേക്ക് വെളിയങ്കോട് അൽ ഫലാഹ് ഇംഗ്ലീഷ് സ്കൂൾ വിദ്യാർഥികൾ സമാഹരിച്ച തുക കൈമാറി. സ്കൂളിൽ നടന്ന പരിപാടിയിൽ പ്രിൻസിപ്പൽ പി.കെ. മുസ്തഫയിൽ നിന്ന്‌ മാധ്യമം സർക്കുലേഷൻ ഡെവലപ്പ്മെന്റ് ഓഫീസർ എ.എ. സിറാജ്ജുദ്ദീൻ തുക ഏറ്റുവാങ്ങി. 87,317 രൂപയാണ് വിദ്യാർഥികൾ സമാഹരിച്ചത്.

കൂടുതൽ തുക സമാഹരിച്ച വിദ്യാർഥികൾ റിദ, ആദം ബിൻ നിസാർ, മുഹമ്മദ് മലാദ്, ഹവ്വ, മുഹമ്മദ്‌ സെഹബ്, അദീം അഹി യാൻ, പി. ടി. മുഹമ്മദ്‌ ഹംദാൻ, സിയ തസ്‌നീം, മുഹമ്മദ്‌ ഹയാൻ, അൽമിറ ഫാത്തിമ, അമാനുള്ളാഹ്, ടി. കെ. ഫാത്തിമ ശഹറീൻ സുഹൈർ, എ. എൻ.സയാന മറിയം, എ. എൻ. മുഹമ്മദ്‌ സയാൻ, റസീൻ മുഹമ്മദ്‌ എന്നിവർക്കും സ്കൂൾ ബെസ്റ്റ് മെന്റർ പി. വി. ഷാനിബക്കും മാധ്യമം ഉപഹാരം നൽകി ആദരിച്ചു.

പ്രിൻസിപ്പൽ പി.കെ. മുസ്തഫ, സ്കൂൾ അഡ്മിനിസ്ട്രേറ്റർ ടി.എം. സലീം, വൈസ് പ്രിൻസിപ്പൽ കെ. ഷമീറ, സ്കൂൾ ഹെഡ് ബോയ് റിസാൻ ബിൻ ഫൈസൽ, ഹെഡ് ഗേൾ തസ്‌മീൻ സലാം, മാധ്യമം ഏരിയ കോർഡിനേറ്റർ കെ.കെ. ഹസ്സൻ, ഹെൽത്ത്‌ കെയർ എക്സിക്യൂട്ടിവ് എം. അബ്ദുല്ല എന്നിവർ സംബന്ധിച്ചു.

Tags:    
News Summary - Madhyam Healthcare; students hand over the money collected in Al falah school

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.