സൈക്കിൾ വേണ്ട, പണം വേദനിക്കുന്നവർക്കായി കൈമാറി യസീദ്

കാവനൂർ: സ്വന്തമായൊരു സൈക്കിൾ എന്ന സ്വപ്നം മാറ്റിവെച്ച് സ്വരൂപിച്ച സമ്പാദ്യം വേദനിക്കുന്നവർക്കായി നൽകി കൊച്ചു മിടുക്കൻ. ചെങ്ങര എം.എം.എൽ.പി സ്കൂളിലെ വിദ്യാർഥിയായ യസീദാണ് തന്റെ വലിയ ആഗ്രഹം വേണ്ടെന്ന് വെച്ച് കാരുണ്യത്തിന്റെ പാത തിരഞ്ഞെടുത്തത്. പെയിൻ ആൻഡ് പാലിയേറ്റീവ് ദിനത്തോടനുബന്ധിച്ചാണ് യസീദ് ഈ തുക സ്കൂൾ അധികൃതരെ ഏൽപ്പിച്ചത്.

ഏറെക്കാലമായി സൈക്കിൾ വാങ്ങാനായി ചെറിയ തുകകൾ മാറ്റിവെച്ച് യസീദ് സ്വരൂപിച്ച പണമാണിത്. എന്നാൽ, തന്നെക്കാൾ ഏറെ പ്രയാസമനുഭവിക്കുന്ന രോഗികളെ സഹായിക്കാൻ ഈ തുക നൽകുന്നതാണ് വലിയ കാര്യമെന്ന് തിരിച്ചറിഞ്ഞ യസീദ്, ആ തുക പാലിയേറ്റീവ് പ്രവർത്തനങ്ങൾക്കായി കൈമാറാൻ തീരുമാനിക്കുകയായിരുന്നു.

അധ്യാപകർ തുക ഏറ്റുവാങ്ങി. കൊച്ചു പ്രായത്തിൽ തന്നെ സഹജീവികളോട് യസീദ് കാണിച്ച ഈ കരുതൽ വലിയൊരു പ്രചോദനമാണെന്ന് അധ്യാപകർ പറഞ്ഞു. പ്രധാന അധ്യാപകൻ അലിമാൻ, രതീഷ്, ഹസീന, ഷൈസ, അബുക്കർ കണ്ണിയൻ, പ്രേമൻ, സൈനബ, ആസിം, സാദിഖ് ബാവ, നൗഷിക്, ഷഹീറ, ഷഹല , എന്നിവർ പങ്കെടുത്തു. അബ്ദുറഹ്മാൻ -നാശിദ ദമ്പതികളുടെ മകനാണ് 

Tags:    
News Summary - Yazid doesn't want a bicycle, he hands over money to those in pain

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.