ചേളാരി സ്വദേശി കരുണയിൽ മുഹമ്മദ് ഗുലാമിെൻറ സോളാർ ബാഗുണ്ടെങ്കിൽ വൈദ്യുതിയില്ലെങ്കിലും എല്ലാം നടക്കും.ബാഗിൽ സോളാർ എനർജി ഉപയോഗിച്ച് മൊബൈൽ ഫോൺ ചാർജ് ചെയ്യാനും പോർട്ടബിൾ ഫാൻ, ലൈറ്റ് എന്നിവയെല്ലാം ഉപയോഗിക്കാനുമാകും. ഇരുട്ടിൽ കാണാൻ ബാഗ് നിൽക്കുന്ന സ്ഥലത്ത് ഇൻഡിക്കേഷൻ ലൈറ്റ് പ്രകാശിക്കാൻ സെൻസറും ഘടിപ്പിച്ചിട്ടുണ്ട്. ഒരേ സമയം മൂന്ന് ഫോണുകൾ ചാർജ് ചെയ്യാനാകും.
ബാഗിന് പുറത്ത് മൊബൈൽ സ്റ്റാൻറും ഘടിപ്പിച്ചിട്ടുണ്ട്. ഒരു കിലോമീറ്റർ പരിധിക്കുള്ളിൽ ബാഗ് നഷ്ടപ്പെട്ടാൽ ജി.പി.എസ് ട്രാക്കിങ് വഴി കണ്ടെത്താനാകും. ബാഗിന് പുറത്തേക്ക് 10 സെൻറിമീറ്റർ അകലത്തിൽ തീ കത്തുകയാണെങ്കിൽ അലാറം മുഴങ്ങും. ഇതിെൻറ അകലം വർധിപ്പിക്കാനാകുമെന്നും ഗുലാം പറയുന്നു.
ബാഗിൽ ഈ സംവിധാനങ്ങൾ ഒരുക്കാൻ എട്ട് വോൾട്ട് സോളാർ പാനലും ആറ് വോൾട്ടിെൻറ ബാറ്ററിയുമാണ് ഉപയോഗിച്ചത്. 800 ഗ്രാമോളം ഭാരമേ ബാഗിനുള്ളൂ. പ്രളയ സമയത്ത് ഏറെ ഉപയോഗപ്രദമാണിതെന്ന് ഗുലാം പറയുന്നു. കോഴിക്കോട് കാരന്തൂർ ഐ.ടി.ഐയിൽ അധ്യാപകനായ ഈ യുവാവിെൻറ കണ്ടുപിടുത്തത്തിനുള്ള ആശയം മാതാവ് ഉമൈബാേൻറതും ബാഗ് തയ്ച്ചു നൽകിയത് സഹോദരി സനയുമാണ്.
ഏകദേശം 2000 രൂപയോളമാണ് ചെലവ് വന്നത്. കുടുംബത്തിെൻറയും നാട്ടുകാരുടെയും സുഹൃത്തുക്കളുടെയും വലിയ പ്രോത്സാഹനമാണ് ഗുലാമിന് ലഭിക്കുന്നത്. ബാഗിെൻറ ഉദ്ഘാടനം പി. അബ്ദുൽഹമീദ് മാസ്റ്റർ എം.എൽ.എ നിർവഹിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.