മ​ഞ്ചേ​രി സെ​ൻ​ട്ര​ൽ ജ​ങ്ഷ​നി​ലെ ട്രാ​ഫി​ക്

സി​ഗ്ന​ൽ ന​ന്നാ​ക്കാ​ത്ത​തി​നെ​തി​രെ തൃ​ശൂ​ർ ന​സീ​ർ

പാ​ട്ടു​പാ​ടി പ്ര​തി​ഷേ​ധി​ക്കു​ന്നു

സിഗ്നൽ നന്നാക്കാത്തതിനെതിരെ പാട്ടുപാടി പ്രതിഷേധം

മ​ഞ്ചേ​രി: പ്ര​വ​ർ​ത്ത​ന​ര​ഹി​ത​മാ​യ മ​ഞ്ചേ​രി സെ​ൻ​ട്ര​ൽ ജ​ങ്ഷ​നി​ലെ ട്രാ​ഫി​ക് സി​ഗ്ന​ൽ ന​ന്നാ​ക്കാ​ത്ത​തി​നെ​തി​രെ ഒ​റ്റ​യാ​ൾ സ​മ​രം. ഗി​ന്ന​സ് റെ​ക്കോ​ഡ് ഉ​ട​മ തൃ​ശൂ​ർ ന​സീ​റാ​ണ് റോ​ഡ​രി​കി​ൽ പാ​യ വി​രി​ച്ച് പാ​ട്ടു​പാ​ടി പ്ര​തി​ഷേ​ധി​ച്ച​ത്.

സി​ഗ്ന​ൽ അ​റ്റ​കു​റ്റ​പ്പ​ണി ന​ട​ത്താ​ൻ ന​ഗ​ര​സ​ഭ‍ 2019ൽ ​കെ​ൽ​ട്രോ​ണു​മാ​യി ഉ​ണ്ടാ​ക്കി​യ ക​രാ​ർ അ​വ​സാ​നി​ച്ചി​രു​ന്നു. സി​ഗ്ന​ൽ ലൈ​റ്റ് ക​ണ്ണ​ട​ച്ച​തോ​ടെ ഗ​താ​ഗ​ത​ക്കു​രു​ക്ക് മു​റു​കി. പൊ​ലീ​സു​കാ​ർ എ​ത്തി​യാ​ണ് ഗ​താ​ഗ​തം നി​യ​ന്ത്രി​ക്കു​ന്ന​ത്. ന​ഗ​ര​കേ​ന്ദ്ര​ത്തി​ലെ സി​ഗ്ന​ൽ ത​ക​രാ​റി​ലാ​യ​ത് യാ​ത്ര​ക്കാ​രെ വ​ല​ക്കു​ക​യാ​ണ്. ചെ​റി​യ റോ​ഡു​ക​ളി​ൽ​പോ​ലും തി​ര​ക്ക് അ​നു​ഭ​വ​പ്പെ​ടു​ന്നു​ണ്ട്. ഇ​തോ​ടെ​യാ​ണ് ന​സീ​ർ വേ​റി​ട്ട പ്ര​തി​ഷേ​ധ​വു​മാ​യി എ​ത്തി​യ​ത്.

Tags:    
News Summary - Singing protest against non-repair of signal

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.