മാധ്യമപ്രവർത്തകൻ സിദ്ദീഖ് കാപ്പനോടുള്ള നീതിനിഷേധത്തിനെതിരെ കേരള പത്രപ്രവർത്തക യൂനിയൻ ജില്ലാ കമ്മിറ്റി മലപ്പുറം പ്രസ് ക്ലബ്ബിന് മുന്നിൽ സംഘടിപ്പിച്ച പ്രതിഷേധം

സിദ്ദീഖ് കാപ്പനോട് നീതിനിഷേധം; പ്രസ് ക്ലബ്ബിന് മുന്നിൽ പ്രതിഷേധം

മലപ്പുറം: ഉത്തർപ്രദേശ് സർക്കാർ അന്യായമായി തടവിലാക്കുകയും കോവിഡ് ആശുപത്രിയിൽ കെട്ടിയിട്ട് പീഢനങ്ങൾക്കിരയാക്കുകയും ചെയ്യുന്ന മാധ്യമപ്രവർത്തകൻ സിദ്ദീഖ് കാപ്പനോടുള്ള നീതിനിഷേധത്തിനെതിരെ കേരള പത്രപ്രവർത്തക യൂനിയൻ ജില്ലാ കമ്മിറ്റി മലപ്പുറം പ്രസ് ക്ലബ്ബിന് മുന്നിൽ പ്രതിഷേധം സംഘടിപ്പിച്ചു.

സംസ്ഥാന കമ്മിറ്റി അംഗം എസ്. മഹേഷ് കുമാർ ഉദ്ഘാടനം ചെയ്തു. ജില്ലാ സെക്രട്ടറി കെ.പി.എം റിയാസ് അധ്യക്ഷതവഹിച്ചു. ട്രഷറർ സി.വി രാജീവ്, ജോ.സെക്രട്ടറി പി. ഷംസീർ, നിർവാഹകസമിതി അംഗം കെ. ഷമീർ, പ്രജോഷ് കുമാർ, ഫഹ് മി റഹ്മാനി എന്നിവർ സംസാരിച്ചു.

Tags:    
News Summary - siddique kappan up jail malappuram press club

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.