വാ​ഴ​യൂ​രി​ൽ കാ​ർ​ഷി​ക വി​ള​ക​ൾ ന​ശി​പ്പി​ക്കു​ന്ന കാ​ട്ടു​പ​ന്നി​ക​ളെ വെ​ടി​വെ​ച്ച് കൊ​ന്ന​പ്പോ​ൾ

തെ​ലങ്ക​ാന​യി​ൽ​നി​ന്ന് ഷൂ​ട്ട​ർ​മാ​ർ എ​ത്തി;വാ​ഴ​യൂ​രി​ൽ കാ​ട്ടു​പ​ന്നി​ക​ളെ കൊ​ന്നു

വാ​ഴ​യൂ​ർ: ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ​രി​ധി​യി​ൽ കാ​ർ​ഷി​ക​വി​ള​ക​ൾ ന​ശി​പ്പി​ച്ച കാ​ട്ടു​പ​ന്നി​ക​ളെ വെ​ടി​വെ​ച്ചു കൊ​ന്നു​തു​ട​ങ്ങി.വ​ർ​ഷ​ങ്ങ​ളാ​യി ക​ർ​ഷ​ക​ർ പ​ല മാ​ർ​ഗ​ങ്ങ​ളും പ​രീ​ക്ഷി​ച്ചെ​ങ്കി​ലും ഒ​ന്നും വി​ജ​യം കാ​ണാ​തെ വ​ന്ന​തോ​ടെ​യാ​ണ് ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ന്റെ​യും ക​ർ​ഷ​ക​രു​ടെ​യും പു​തി​യ തീ​രു​മാ​നം.

കോ​ട​ഞ്ചേ​രി പ​ഞ്ചാ​യ​ത്തി​ൽ തെ​ല​ങ്കാ​നാ​യി​ൽ നി​ന്നു​ള്ള ഷൂ​ട്ട​ർ​മാ​ർ വ​ന്ന​ത​റി​ഞ്ഞ​തോ​ടെ വാ​ഴ​യൂ​ർ പ​ഞ്ചാ​യ​ത്ത്‌‌ അ​വ​രു​മാ​യി സം​സാ​രി​ച്ചു. ഡി​സം​ബ​റി​ൽ ക​ർ​ഷ​ക​രു​ടെ യോ​ഗം വി​ളി​കു​ക​യും പൂ​ർ​ണ പി​ന്തു​ണ പ്ര​ഖ്യാ​പി​ക്കു​ക​യും ചെ​യ്തു. അ​തി​ന്റെ അ​ടി​സ്ഥാ​ന​ത്തി​ൽ തെ​ലങ്കാ​ന​യി​ലെ ഷൂ​ട്ട​ർ​മാ​രു​മാ​യി സം​സാ​രി​ച്ച് വെ​ടി​വെ​ക്കാ​നു​ള്ള ഉ​ത്ത​ര​വ് ന​ൽ​കു​ക​യാ​യി​രു​ന്നു.

സം​ഘം വാ​ഴ​യൂ​ർ പ​ഞ്ചാ​യ​ത്തി​ലെ വി​വി​ധ കൃ​ഷി​യി​ട​ങ്ങ​ളി​ൽ രാ​ത്രി​യി​ൽ തി​ര​ച്ചി​ൽ ന​ട​ത്തു​ക​യും പ​ന്നി​ക​ളെ വെ​ടി​വെ​ച്ച് വീ​ഴ്ത്തു​ക​യും ചെ​യ്തു. പ​ഞ്ചാ​യ​ത്തി​ലെ കാ​ടേ​പാ​ടം, പൊ​ന്നേ​പാ​ടം പ്ര​ദേ​ശ​ങ്ങ​ളി​ൽ നി​ന്നാ​ണ് കൊ​ന്ന​ത്. വ​രും ദി​വ​സ​ങ്ങ​ളി​ൽ മ​റ്റു പ്ര​ദേ​ശ​ങ്ങ​ളി​ൽ​നി​ന്നും പ​ന്നി​ക​ളെ വെ​ടി​വെ​ച്ച് കൊ​ന്നാ​ലേ ശാ​ശ്വ​ത പ​രി​ഹാ​രം ഉ​ണ്ടാ​വു എ​ന്ന് ക​ർ​ഷ​ക​ർ പ​റ​യു​ന്നു.

Tags:    
News Summary - Shooters came from Telangana; wild boars were killed in Vazhyur

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.