മഞ്ഞൾപാറയിൽ
കത്തിനശിച്ച സ്കൂട്ടർ
കരുവാരകുണ്ട്: വീട്ടുമുറ്റത്ത് നിർത്തിയിട്ടിരുന്ന സ്കൂട്ടർ സംശയാസ്പദ സാഹചര്യത്തിൽ കത്തിനശിച്ചു. കേരള എസ്റ്റേറ്റ് മഞ്ഞൾപാറയിലെ നരിക്കോട്ടുമ്മൽ അബൂബക്കറിന്റെ സ്കൂട്ടറാണ് കത്തിനശിച്ചത്. ശനിയാഴ്ച പുലർച്ച രണ്ടരക്കാണ് സംഭവം. അബൂബക്കർ കരുവാരകുണ്ട് പൊലീസിൽ പരാതി നൽകി. 2015 സെപ്റ്റംബർ 14ന് മഞ്ഞൾപാറയിൽ ഒരു സ്കൂട്ടർ പൂർണമായും ജീപ്പും ബൈക്കും ഭാഗികമായും കത്തിനശിച്ചിരുന്നു. കോടിയത്ത് ഗോപാലകൃഷ്ണന്റെ ഉടമസ്ഥതയിലുള്ളതായിരുന്നു ഇവ. പൊലീസ് അന്വേഷണം നടത്തിയെങ്കിലും ദുരൂഹത അകറ്റാൻ കഴിഞ്ഞിട്ടില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.