തിരൂരങ്ങാടിയിൽ ലേണിങ് ടെസ്റ്റിന് മണിക്കൂറുകളുടെ കാത്തിരിപ്പ്
തിരൂരങ്ങാടി: അടിസ്ഥാന സൗകര്യങ്ങൾ വർധിപ്പിക്കാതെ ലേണിങ് ടെസ്റ്റുകളുടെ എണ്ണമുയർത്തിയതോടെ തിരൂരങ്ങാടി സബ് ആർ.ടി ഓഫിസിൽ ഉദ്യോഗാർഥികൾക്ക് മണിക്കൂറുകളോളം കാത്തുനിൽക്കേണ്ടിവരുന്നു. ആവശ്യത്തിന് കമ്പ്യൂട്ടറുകളും സ്ഥിരതയുള്ള ഇന്റർനെറ്റ് സംവിധാനവും ഇല്ലാത്തതിനൊപ്പം വൈദ്യുതി തടസ്സപ്പെടുമ്പോൾ ഉപയോഗിക്കാനുള്ള ബദൽ സംവിധാനവും ഒരുക്കാത്തതാണ് പ്രതിസന്ധി രൂക്ഷമാക്കുന്നത്.
നേരത്തെ പ്രതിദിനം 150 പേർക്ക് ലേണിങ് ടെസ്റ്റ് നടത്താനുള്ള സംവിധാനമാണുണ്ടായിരുന്നത്. ഇത് 200 ആയി ഉയർത്തിയതോടെ കമ്പ്യൂട്ടറുകളുടെ അപര്യാപ്തതയും ഇന്റർനെറ്റ് കണക്ഷനിലെ തടസ്സങ്ങളും ടെസ്റ്റിന്റെ നടപടിക്രമങ്ങൾ മന്ദഗതിയിലാക്കുന്നു. ഇതിനിടെ വൈദ്യുതി നിലച്ചാൽ ടെസ്റ്റ് പൂർണമായും തടസപ്പെടുന്ന സ്ഥിതിയാണ്. ജനറേറ്ററോ മതിയായ യു.പി.എസ് സംവിധാനമോ ഇല്ലാത്തതിനാൽ വൈദ്യുതി പുനഃസ്ഥാപിക്കുന്നതുവരെ കാത്തിരിക്കേണ്ടിവരുന്നു. ബുധനാഴ്ച രാവിലെ എട്ടോടെ ലേണിങ് ടെസ്റ്റിനായി എത്തിയ പലർക്കും വൈകിട്ട് ഏഴായിട്ടും ടെസ്റ്റ് പൂർത്തിയാകാതെ കാത്തുനിൽക്കേണ്ടി വന്നതായി പരാതിയുണ്ട്. കൈക്കുഞ്ഞുങ്ങളുമായി എത്തിയ സ്ത്രീകളും ഗർഭിണികളും ഉൾപ്പെടെയുള്ളവർ മണിക്കൂറുകളോളം ഫ നിൽക്കേണ്ടിവന്നത് ദുരിതമായി. ദൂരപ്രദേശങ്ങളിൽ നിന്ന് എത്തിയവർക്കാകട്ടെ ടെസ്റ്റ് പൂർത്തിയാകാത്തതിനാൽ മടങ്ങിപ്പോകാനും കഴിയാത്ത സ്ഥിതിയാണ്. കാത്തിരിപ്പിനിടയിൽ ഇരിക്കാനുള്ള സൗകര്യങ്ങളുടെ അപര്യാപ്തതയും ബുദ്ധിമുട്ടിലാക്കുന്നു. ശൗചാലയ സൗകര്യവും പരിമിതമാണ്.
പ്രശ്നങ്ങൾക്ക് പരിഹാരം കാണണം -സി.പി.എം
തിരൂരങ്ങാടി: തിരൂരങ്ങാടി സബ് ആർ.ടി ഓഫജസിൽ ലേണിങ് ടെസ്റ്റിന് എത്തുന്നവർ മണിക്കൂറുകളോളം കാത്തുനിൽക്കേണ്ട സാഹചര്യം ഒഴിവാക്കാൻ അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്തണമെന്ന് സി.പി.എം തിരൂരങ്ങാടി ലോക്കൽ കമ്മിറ്റി ആവശ്യപ്പെട്ടു. കൈക്കുഞ്ഞുങ്ങളുമായെത്തുന്ന സ്ത്രീകളും ഗർഭിണികളും ഉൾപ്പെടെയുള്ളവർ മണിക്കൂറുകളോളം കാത്തുനിൽക്കേണ്ടിവരുന്നു. ടി.പി ബാലസുബ്രഹ്മണ്യൻ അധ്യക്ഷത വഹിച്ചു. ഏരിയ കമ്മിറ്റി അംഗങ്ങളായ അഡ്വ. സി. ഇബ്രാഹിംകുട്ടി, എം.പി ഇസ്മായിൽ, കെ. രാമദാസ്, ഇ.പി മനോജ് എന്നിവർ സംസാരിച്ചു
സൗകര്യങ്ങൾ വർധിപ്പിക്കണം -വെൽഫെയർ പാർട്ടി
തിരൂരങ്ങാടി: അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കാതെ തിരൂരങ്ങാടി സബ് ആർ.ടി ഓഫിസിൽ ലേണിങ് ടെസ്റ്റുകളുടെ എണ്ണം വർധിപ്പിച്ച നടപടി ഫഫകടുത്ത ദുരിതത്തിലാക്കിയിരിക്കുകയാണെന്നും ഇതിന് പരിഹാരം കാണണമെന്നും വെൽഫെയർ പാർട്ടി തിരൂരങ്ങാടി മണ്ഡലം കമ്മറ്റി ആവശ്യപ്പെട്ടു. പി. സാബിർ, വി. വി ആയിശ്മ്മു, അലി അക്ബർ എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.