ചങ്ങരംകുളം: ട്രിപ്ൾ ലോക്ഡൗൺ നിലനിൽക്കുന്ന മലപ്പുറം ജില്ലയിലെ അതിർത്തിയായ ചങ്ങരംകുളത്ത് നിയന്ത്രണങ്ങൾ ശക്തമാണെങ്കിലും എത്തുന്നത് നിരവധി യാത്രക്കാർ. എന്നാൽ, മറ്റു ജില്ലകളിൽ നിന്നും ഇതുവഴി കടന്നു പോകുന്നവർ മതിയായ രേഖകളില്ലാതെയും എത്തുന്നു.
ആവശ്യമായ രേഖകളില്ലാത്ത വാഹനങ്ങളെ ജില്ല അതിർത്തിയിൽനിന്ന് തിരിച്ചയക്കുകയാണ് ചെയ്യുന്നത്. അത്യാവശ്യക്കാരെയും ആശുപത്രി ആവശ്യങ്ങൾക്കും മാത്രമാണ് പ്രവേശനം നൽകുന്നത്. അനാവശ്യമായി ഇറങ്ങുന്നവരുടെ വാഹനം പിടികൂടി പിഴ ചുമത്തി കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്.
ശക്തമായ മഴയിലും ജില്ല അതിർത്തിയിൽ പൊലീസ് നിരീക്ഷണം ശക്തമാണ്. പാലക്കാട്-തൃശൂർ ജില്ല അതിർത്തികൾ പങ്കിടുന്ന ചങ്ങരംകുളം ഭാഗത്ത് ഇരു ജില്ലകളിൽനിന്നും ഏറെ വാഹനങ്ങളാണ് ദിനംപ്രതി എത്തുന്നത്. രാപ്പകലില്ലാതെ പണിയെടുക്കുന്ന ഉദ്യോഗസ്ഥർക്ക് മതിയായ ഭക്ഷണവും വെളിച്ചവും മറ്റു സൗകര്യങ്ങളും ലഭ്യമല്ലെന്ന പരാതി. ഉയരുന്നു. സാമൂഹിക പ്രവർത്തകരുടെയും മറ്റും സേവനമാണ് ഇവർക്ക് പലപ്പോഴും സഹായമാകുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.