വി​ൽ​പ​ന​ക്കായി എം.​ഡി.​എം.​എ പാ​ക്ക​റ്റു​ക​ളാ​ക്കു​ന്ന​തി​നി​ടെ ര​ണ്ടു​പേ​ർ പി​ടി​യി​ൽ

കാ​ളി​കാ​വ്: വി​ൽ​പ​ന​ക്കാ​യി കൈ​വ​ശം സൂ​ക്ഷി​ച്ച എം.​ഡി.​എം.​എ​യു​മാ​യി ര​ണ്ടു​പേ​ർ അ​റ​സ്റ്റി​ൽ. ഓ​പ​റേ​ഷ​ൻ തൂ​ഫാ​ന്റെ ഭാ​ഗ​മാ​യു​ള്ള പ​രി​ശോ​ധ​ന​യി​ലാ​ണ് 2.55 ഗ്രാം ​എം.​ഡി.​എം.​എ​യു​മാ​യി ചോ​ക്കാ​ട് പ​രു​ത്തി​പ്പ​റ്റ സ്വ​ദേ​ശി​ക​ളാ​യ നീ​ലാ​മ്പ്ര റി​യാ​സ് (42), സു​ഹൃ​ത്തും അ​യ​ൽ​വാ​സി​യു​മാ​യ ഇ​ല്ലി​ക്ക​ൽ ഷി​ഹാ​ദ് (30) എ​ന്നി​വ​ർ പി​ടി​യി​ലാ​യ​ത്. നി​ല​മ്പൂ​ർ ഡി​വൈ.​എ​സ്.​പി വി.​കെ. വി​ശ്വം​ഭ​ര​ൻ നാ​യ​ർ​ക്ക് ല​ഭി​ച്ച ര​ഹ​സ്യ​വി​വ​ര​ത്തെ തു​ട​ർ​ന്ന് ഞാ​യ​റാ​ഴ്ച പു​ല​ർ​ച്ചെ ര​ണ്ടു മ​ണി​യോ​ടെ പ​രു​ത്തി​പ്പ​റ്റ​യി​ലെ റി​യാ​സി​ന്റെ വീ​ട്ടി​ൽ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ് പ്ര​തി​ക​ൾ അ​റ​സ്റ്റി​ലാ​യ​ത്.

വ​ണ്ടൂ​ർ പൊ​ലീ​സ് ഇ​ൻ​സ്പെ​ക്ട​ർ ടി.​എം. നി​ധീ​ഷി​ന്റെ നേ​തൃ​ത്വ​ത്തി​ൽ ഡാ​ൻ​സാ​ഫ് ടീ​മാ​ണ് ഇ​വ​രെ അ​റ​സ്റ്റ് ചെ​യ്ത​ത്. പ്ര​തി​ക​ൾ എം.​ഡി.​എം.​എ ചെ​റി​യ പാ​യ്ക്ക​റ്റു​ക​ളാ​ക്കു​ന്ന സ​മ​യ​ത്താ​ണ് പൊ​ലീ​സ് പ​രി​ശോ​ധ​ന​ക്കെ​ത്തി​യ​ത്. 1000 രൂ​പ​യു​ടെ ചെ​റി​യ പാ​ക്ക​റ്റു​ക​ളി​ലാ​ക്കി​യാ​ണ് പ്ര​തി​ക​ൾ എം.​ഡി.​എം.​എ വി​ൽ​പ​ന ന​ട​ത്തി​യി​രു​ന്ന​ത്. മു​മ്പ് എം.​ഡി.​എം.​എ കേ​സു​ക​ളി​ൽ ഉ​ൾ​പ്പെ​ട്ട റി​യാ​സി​ന്റെ നീ​ക്ക​ങ്ങ​ൾ പൊ​ലീ​സ് നി​രീ​ക്ഷി​ച്ചു​വ​രു​ക​യാ​യി​രു​ന്നു. മ​ല​യോ​ര​മേ​ഖ​ല​യി​ൽ രാ​സ​ല​ഹ​രി വി​ത​ര​ണം ചെ​യ്യു​ന്ന സം​ഘ​ത്തി​ലെ മു​ഖ്യ ക​ണ്ണി​ക​ളാ​ണിവർ. ഇ​വ​ർ​ക്ക് എം.​ഡി.​എം.​എ ല​ഭി​ച്ച ഉ​റ​വി​ട​ത്തെ​ക്കു​റി​ച്ച് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു. എം.​ഡി.​എം.​എ വി​ൽ​പ​ന​യി​ലൂ​ടെ ല​ഭി​ച്ച 8000 രൂ​പ​യും മ​യ​ക്കു​മ​രു​ന്ന് തൂ​ക്കു​ന്ന​തി​നു​ള്ള ഇ​ല​ക്ട്രോ​ണി​ക് ത്രാ​സും മൊ​ബൈ​ൽ ഫോ​ണു​ക​ളും ക​ണ്ടെ​ടു​ത്തു. മേ​ഖ​ല​യി​ൽ പ​രി​ശോ​ധ​ന ശ​ക്ത​മാ​യി തു​ട​രും. എ.​എ​സ്.​ഐ മു​ഹ​മ്മ​ദ് അ​സ്‌​ലം, സി.​പി.​ഒ ഷാ​ജി​ർ, ഡാ​ൻ​സാ​ഫ് അം​ഗ​ങ്ങ​ളാ​യ സു​നി​ൽ മ​മ്പാ​ട്, അ​ഭി​ലാ​ഷ് കൈ​പ്പി​നി, കെ.​ടി. ആ​ഷി​ഫ് അ​ലി, ടി. ​നി​ബി​ൻ​ദാ​സ് , ജി​യോ ജേ​ക്ക​ബ്, സാ​ബി​ർ അ​ലി എ​ന്നി​വ​ര​ട​ങ്ങി​യ സം​ഘ​മാ​ണ് പ​രി​ശോ​ധ​ന​യി​ൽ പ​ങ്കെ​ടു​ത്ത​ത്‌.

Tags:    
News Summary - Two arrested while making MDMA packets for sale

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.