‘മാധ്യമം’ ഹെൽത്ത് കെയർ പദ്ധതിയിലേക്ക് മമ്പാട് മേപ്പാടം റഹ്മാനിയ ഇംഗ്ലീഷ് സ്കൂൾ വിദ്യാർഥികൾ സ്വരൂപ്പിച്ച തുക പ്രിൻസിപ്പൽ എ.പി. ശംസുദ്ദീനിൽനിന്ന് മാധ്യമം പ്രതിനിധി ടി.പി. ജാഫർ
അലി ഏറ്റുവാങ്ങുന്നു
മമ്പാട്: സമൂഹത്തിൽ മാരക രോഗങ്ങളാൽ കഷ്ടപ്പെടുന്നവർക്ക് സാന്ത്വനമേകുന്ന ‘മാധ്യമം ഹെൽത്ത് കെയർ’ പദ്ധതിയിലേക്ക് മമ്പാട് മേപ്പാടം റഹ്മാനിയ ഇംഗ്ലീഷ് സ്കൂൾ വിദ്യാർഥികൾ സമാഹരിച്ച തുക കൈമാറി. സ്കൂളിൽ നടന്ന പരിപാടിയിൽ പ്രിൻസിപ്പൽ എ.പി. ശംസുദ്ദീനിൽനിന്ന് ‘മാധ്യമം’ പ്രതിനിധി ടി.പി. ജാഫർ അലി തുക ഏറ്റുവാങ്ങി. 1.21 ലക്ഷം രൂപയാണ് വിദ്യാർഥികൾ സമാഹരിച്ചത്.
കൂടുതൽ തുക സമാഹരിച്ച വിദ്യാർഥികളായ ഹന മുഹമ്മദ് മുസ്തഫ, കെ. ഐഷ ജെസ, ഹാമി ഇസാൻ, വി.പി. ഹെബ മുജീബ്, സി.ടി. അജിൻഷാൻ, അയാൻ യൂസുഫ്, എസ്ദാൻ റാഷിദ്, റിദ്വാൻ, എം.കെ. ദീമ സാബിഖ്, കെ.പി. ഹംദ, ഇഹാൻ മുഹമ്മദ്, വി. മുഹമ്മദ് റയാൻ, ഷഹ്സാദ്, അൻഫഹ് നിസാം, അൻസൽ അമൻ, ഫാത്തിമ ഷന, മുഹമ്മദ് ഇഹ്സാൻ, മുഹമ്മദ് റിഫിൻ, വി.കെ. നിഷാൻ, കെ.പി. ആതിഫ്, അയാഷ് അഹ്മദ് എന്നിവർക്കും സ്കൂൾ ബെസ്റ്റ് മെന്റർ എൻ.വി. റിൻഷ എന്നിവർക്കും ‘മാധ്യമം’ ഉപഹാരം നൽകി ആദരിച്ചു.
പ്രിൻസിപ്പൽ എ.പി. ശംസുദ്ദീൻ, സ്കൂൾ അഡ്മിനിസ്ട്രേറ്റർ കെ.പി. തഹ്സീൻ, വൈസ് പ്രിൻസിപ്പൽ കെ.പി. അബ്ദുല്ല, സെക്ഷൻ ഹെഡ് എൻ. ശുഹാദ, മാധ്യമം ഹെൽത്ത് കെയർ എക്സിക്യൂട്ടീവ് എം. അബ്ദുല്ല എന്നിവർ സംബന്ധിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.