ആ​ദി​വാ​സി പു​ന​ര​ധി​വാ​സ ഭൂ​മി​യി​ലേ​ക്ക് റോ​ഡി​ന് 2.28 കോ​ടി

നി​ല​മ്പൂ​ര്‍: ഭൂ​ര​ഹി​ത​രാ​യ പ​ട്ടി​ക​വ​ര്‍ഗ​ക്കാ​ര്‍ക്കു​ള്ള നി​ല​മ്പൂ​ര്‍ ന​ഗ​ര​സ​ഭി​ലെ തൃ​ക്കൈ​കു​ത്തി​ലെ പു​ന​ര​ധി​വാ​സ ഭൂ​മി​യി​ലേ​ക്ക് റോ​ഡ് നി​ര്‍മി​ക്കാ​ൻ 2.28 കോ​ടി രൂ​പ​ക്ക് ഭ​ര​ണാ​നു​മ​തി​യാ​യി. ആ​ര്യാ​ട​ന്‍ ഷൗ​ക്ക​ത്ത് എം.​എ​ല്‍.​എ​യു​ടെ ഇ​ട​പെ​ട​ലി​നെ തു​ട​ര്‍ന്നാ​ണ് ന​ട​പ​ടി. ജി​ല്ല​യി​ലെ ഭൂ​ര​ഹി​ത​രാ​യ 131 പ​ട്ടി​ക​വ​ര്‍ഗ കു​ടും​ബ​ങ്ങ​ള്‍ക്ക് 10 സെ​ന്‍റ് വീ​തം 6.68825 ഹെ​ക്ട​ര്‍ ഭൂ​മി​യാ​ണ് തൃ​ക്കൈ​കു​ത്തി​ല്‍ അ​നു​വ​ദി​ച്ചി​ട്ടു​ള്ള​ത്. ഇ​വി​ടേ​ക്ക് ഗ​താ​ഗ​ത​യോ​ഗ്യ​മാ​യ റോ​ഡി​ല്ലാ​ത്ത​ത് ഏ​റെ ദു​രി​ത​മാ​യി​രു​ന്നു.

ഇ​തി​ന് പ​രി​ഹാ​രം തേ​ടി റോ​ഡ് നി​ര്‍മാ​ണം വേ​ഗ​ത്തി​ലാ​ക്കാ​ന്‍ ആ​ര്യാ​ട​ന്‍ ഷൗ​ക്ക​ത്ത് എം.​എ​ല്‍.​എ പൊ​തു​മ​രാ​മ​ത്ത് മ​ന്ത്രി പി.​എ. മു​ഹ​മ്മ​ദ് റി​യാ​സി​നെ നേ​രി​ല്‍ക​ണ്ട് നി​വേ​ദ​നം ന​ല്‍കി​യി​രു​ന്നു.

Tags:    
News Summary - 2.28 crore for road to tribal resettlement land

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.