അ​മ​ര​മ്പ​ല​ത്ത് ജ​ന​ജാ​ഗ്ര​ത സ​മി​തി യോ​ഗ​ത്തി​ൽ അ​മ​ര​മ്പ​ലം ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ൻ​റ്

വി.​പി. അ​ഫീ​ഫ സം​സാ​രി​ക്കു​ന്നു

അ​മ​ര​മ്പ​ല​ത്ത് പു​ലി​ഭീ​തി; കൂ​ട്, കാ​മ​റ സ്ഥാ​പി​ക്കും

പൂ​ക്കോ​ട്ടും​പാ​ടം: അ​മ​ര​മ്പ​ല​ത്തെ ജ​ന​വാ​സ കേ​ന്ദ്ര​ങ്ങ​ളി​ൽ പു​ലി​യി​റ​ങ്ങി​യ​തോ​ടെ ജ​ന​ങ്ങ​ൾ​ക്കു​ണ്ടാ​യ ആ​ശ​ങ്ക പ​രി​ഹ​രി​ക്കാ​ൻ അ​മ​ര​മ്പ​ലം ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ൻ​റ് വി.​പി. അ​ഫീ​ഫ​യു​ടെ അ​ധ്യ​ക്ഷ​ത​യി​ൽ ജ​ന ജാ​ഗ്ര​ത സ​മി​തി വി​ളി​ച്ചു​ചേ​ർ​ത്തു. വ​നം, കൃ​ഷി, പൊ​ലീ​സ്, മൃ​ഗ​സം​ര​ക്ഷ​ണ വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​രെ​യും ജ​ന പ്ര​തി​നി​ധി​ക​ളെ​യും ഉ​ൾ​പ്പെ​ടു​ത്തി പ​ഞ്ചാ​യ​ത്ത് ഹാ​ളി​ലാ​ണ് യോ​ഗം ന​ട​ന്ന​ത്. പു​ലി സാ​ന്നി​ധ്യ​മു​ള്ള ഇ​ട​ങ്ങ​ളി​ൽ അ​ടി​യ​ന്ത​ര​മാ​യി കൂ​ട് സ്ഥാ​പി​ക്കാ​നും ലൈ​വ് കാ​മ​റ​ക​ൾ വ​ഴി നി​രീ​ക്ഷ​ണം ശ​ക്ത​മാ​ക്കാ​നും വ​നം വ​കു​പ്പി​നോ​ട് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ൻ​റ് ആ​വ​ശ്യ​പ്പെ​ട്ടു.

പു​ലി സാ​ന്നി​ധ്യം സ്ഥി​രീ​ക​രി​ച്ച സാ​ഹ​ച​ര്യ​ത്തി​ൽ ത​ത്സ​മ​യ കാ​മ​റ​ക​ൾ സ്ഥാ​പി​ക്കു​മെ​ന്നും കൂ​ടു​ത​ൽ ജീ​വ​ന​ക്കാ​രു​ടെ സേ​വ​നം ല​ഭ്യ​മാ​ക്കു​മെ​ന്നും നാ​ഷ​ന​ൽ ടൈ​ഗ​ർ ക​ൺ​സ​ർ​വേ​ഷ​ൻ അ​തോ​റി​റ്റി​യു​ടെ ക​മ്മി​റ്റി​ക്ക് റി​പ്പോ​ർ​ട്ട് ന​ൽ​കു​മെ​ന്നും കാ​ളി​കാ​വ് റെ​യ്ഞ്ച് ഓ​ഫി​സ​ർ പി.​ടി. മു​ബ​ഷി​ർ അ​റി​യി​ച്ചു. സ്വ​കാ​ര്യ വ്യ​ക്തി​ക​ളു​ടെ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള പു​ര​യി​ട​ങ്ങ​ളി​ലെ കാ​ടു​മൂ​ടി​യ ഭാ​ഗ​ങ്ങ​ൾ അ​ടി​യ​ന്ത​ര​മാ​യി വെ​ട്ടി​ത്തെ​ളി​ക്കാ​ൻ ഉ​ട​മ​ക​ൾ​ക്ക് നി​ർ​ദേ​ശം ന​ൽ​കും. വ​ന്യ​മൃ​ഗ​ങ്ങ​ൾ​ക്ക് താ​വ​ള​മൊ​രു​ക്കു​ന്ന ത​രി​ശു​ഭൂ​മി​ക​ളി​ൽ പ​ഞ്ചാ​യ​ത്തി​ന്റെ സ​ഹ​ക​ര​ണ​ത്തോ​ടെ കൃ​ഷി​യി​റ​ക്കു​മെ​ന്ന് കൃ​ഷി ഓ​ഫി​സ​ർ കെ. ​ഷി​ബി​ല അ​റി​യി​ച്ചു. വ​നം വ​കു​പ്പി​ന്റെ നി​ർ​ദ്ദേ​ശ​ങ്ങ​ൾ പാ​ലി​ച്ചു​കൊ​ണ്ട് പു​ലി​യെ പി​ടി​കൂ​ടാ​ൻ ഏ​ത് ന​ട​പ​ടി​ക​ൾ​ക്കും പൊ​ലീ​സ് സ​ജ്ജ​മാ​ണെ​ന്ന് പൂ​ക്കോ​ട്ടും​പാ​ടം എ​സ്‌.​ഐ ജെ​യിം​സ് വ്യ​ക്ത​മാ​ക്കി.

യോ​ഗ​ത്തി​ൽ കാ​ളി​കാ​വ് ബ്ലോ​ക്ക് വൈ​സ് പ്ര​സി​ഡ​ൻ​റ് കേ​മ്പി​ൽ ര​വി, ച​ക്കി​ക്കു​ഴി ഡെ​പ്യൂ​ട്ടി ഫോ​റ​സ്റ്റ് ഓ​ഫി​സ​ർ കെ.​പി. അ​ഭി​ലാ​ഷ്, വി​വി​ധ പ​ഞ്ചാ​യ​ത്ത് അം​ഗ​ങ്ങ​ൾ എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു. ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ൻ​റ് നൊ​ട്ട​ത്ത് മു​ഹ​മ്മ​ദ് സ്വാ​ഗ​ത​വും അം​ഗം കെ. ​ര​ത്ന​കു​മാ​ർ ന​ന്ദി​യും പ​റ​ഞ്ഞു.

ന​ട​പ​ടി ശ​ക്ത​മാ​ക്കാ​ൻ നി​ർ​ദേ​ശം ന​ൽ​കി -ആ​ര്യാ​ട​ൻ ഷൗ​ക്ക​ത്ത്

പൂ​ക്കോ​ട്ടും​പാ​ടം: അ​മ​ര​മ്പ​ല​ത്തെ ജ​ന​വാ​സ മേ​ഖ​ല​യി​ലെ പു​ലി​ശ​ല്യം ത​ട​യു​ന്ന​തി​നാ​യി അ​ടി​യ​ന്ത​ര ന​ട​പ​ടി സ്വീ​ക​രി​ക്കു​മെ​ന്ന് ആ​ര്യാ​ട​ൻ ഷൗ​ക്ക​ത്ത് എം.​എ​ൽ.​എ. തോ​ട്ടേ​ക്കാ​ട് പു​ലി​യെ ക​ണ്ട സ്ഥ​ലം സ​ന്ദ​ർ​ശി​ച്ച ശേ​ഷം സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു. ജ​ന​ങ്ങ​ളു​ടെ ആ​ശ​ങ്ക പ​രി​ഗ​ണി​ച്ച് വ​നം​വ​കു​പ്പി​ന്റെ കൂ​ടു​ത​ൽ സ്ക്വാ​ഡു​ക​ളെ ഉ​ൾ​പ്പെ​ടു​ത്തി വി​പു​ല പ​രി​ശോ​ധ​ന ന​ട​ത്തും. നി​ല​വി​ലെ സം​വി​ധാ​ന​ങ്ങ​ൾ അ​പ​ര്യാ​പ്ത​മാ​ണെ​ന്നും കൂ​ടു​ത​ൽ വ​നം വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​രെ സ്ഥ​ല​ത്ത് വി​ന്യ​സി​ക്ക​ണ​മെ​ന്നും അ​ദ്ദേ​ഹം ആ​വ​ശ്യ​പ്പെ​ട്ടു.

പു​ലി​ശ​ല്യ​ത്തി​ന്റെ ഗൗ​ര​വം വ​നം മ​ന്ത്രി​യെ നേ​രി​ട്ട് അ​റി​യി​ക്കു​മെ​ന്നും ഉ​ചി​ത​മാ​യ പ​രി​ഹാ​രം വേ​ഗ​ത്തി​ൽ ഉ​റ​പ്പാ​ക്കു​മെ​ന്നും ആ​ര്യാ​ട​ൻ ഷൗ​ക്ക​ത്ത് കൂ​ട്ടി​ച്ചേ​ർ​ത്തു.

Tags:    
News Summary - Tiger scare in Amarambalam; Together, cameras will be installed

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.