ചീ​നി​ച്ചോ​ട് എ​ട​യൂ​ർ കു​ന്നി​ൽ സം​ഘ​ടി​പ്പി​ച്ച

പ​രി​പാ​ടി​യി​ൽ പോ​ള​ണ്ട് മൂ​സ ന​ട​ൻ

ആ​സി​ഫ​ലി​ക്കൊ​പ്പം

15 നിർധന കുടുംബങ്ങൾക്ക് വീടൊരുക്കാൻ പോളണ്ട് മൂസ ഹാജി

എ​ട​യൂ​ർ: പോ​ള​ണ്ട് വി​ല്ലേ​ജ് നി​ർ​മി​ക്കാ​നൊ​രു​ങ്ങി പോ​ള​ണ്ട് മൂ​സ ഹാ​ജി. പ​തി​ന​ഞ്ച് നി​ർ​ധ​ന കു​ടും​ബ​ത്തെ ക​ണ്ടെ​ത്തി സൗ​ജ​ന്യ​മാ​യി വീ​ട് നി​ർ​മി​ച്ച് ന​ൽ​കു​മെ​ന്നും ഒ​ന്ന​ര വ​ർ​ഷ​ത്തി​നു​ള്ളി​ൽ പ​ദ്ധ​തി പൂ​ർ​ത്തീ​ക​രി​ക്കു​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. സു​ഗ​ന്ധ വ്യാ​പാ​ര​ത്തി​ൽ നൂ​റ്റി​യ​മ്പ​തി​ല​ധി​കം രാ​ജ്യ​ങ്ങ​ൾ പി​ന്നി​ട്ട മൂ​സ​ക്ക് ജ​ന്മ​നാ​ടാ​യ എ​ട​യൂ​രി​ൽ ന​ൽ​കി​യ സ്വീ​ക​ര​ണ ച​ട​ങ്ങി​ൽ സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

ചീ​നി​ച്ചോ​ട് എ​ട​യൂ​ർ കു​ന്നി​ൽ പ്ര​ത്യേ​കം സ​ജ്ജ​മാ​ക്കി​യ വേ​ദി​യി​ലാ​ണ് പ​രി​പാ​ടി​ക​ൾ ന​ട​ന്ന​ത്. ന​ട​ൻ ആ​സി​ഫ​ലി മു​ഖ്യാ​തി​ഥി​യാ​യി. പോ​ള​ണ്ട് മൂ​സ​യെ​ക്കു​റി​ച്ച് ജീ​വ​ൻ ജോ​സ് സം​വി​ധാ​നം ചെ​യ്ത ഡോ​ക്യൂ​ഫി​ക്ഷ​ൻ സി​നി​മ​യു​ടെ ഔ​ദ്യോ​ഗി​ക റി​ലീ​സും ന​ട​ന്നു. ദു​ബാ​യ് ആ​സ്ഥാ​ന​മാ​യ ഫ്രാ​ഗ്ര​ൻ​സ് വേ​ൾ​ഡ് പെ​ർ​ഫ്യൂം നി​ർ​മ്മാ​ണ​ക​മ്പ​നി​യു​ടെ സ്ഥാ​പ​ക​നും ചെ​യ​ർ​മാ​നു​മാ​ണ് പോ​ള​ണ്ട് മൂ​സ. ഇ​ദ്ദേ​ഹ​ത്തി​​െ​ൻ​ർ ജീ​വ​ച​രി​ത്രം ഉ​ൾ​ക്കൊ​ള്ളി​ച്ച ബു​ക്കി​ന്റെ ക​വ​ർ പ്ര​കാ​ശ​ന​വും ന​ട​ന്നു.

എ​ഴു​ത്തു​കാ​ര​ൻ സെ​ബി​ൻ പൗ​ലോ​സാ​ണ് പു​സ്ത​കം ത​യാ​റാ​ക്കു​ന്ന​ത്. പി​ന്ന​ണി ഗാ​യ​ക​ൻ വി​ധു പ്ര​താ​പും സി​നി​മാ​താ​രം ര​മ്യ ന​മ്പീ​ശ​നും ചേ​ർ​ന്നൊ​രു​ക്കി​യ ലൈ​വ് ബാ​ൻ​ഡ് പെ​ർ​ഫോ​മ​ൻ​സും ന​ട​ന്നു. പോ​ള​ണ്ട് വി​ല്ലേ​ജി​ലേ​ക്കു​ള്ള അ​ർ​ഹ​രാ​യ ആ​ളു​ക​ളെ ക​ണ്ടെ​ത്താ​ൻ വാ​ട്സാ​പ്പ് ന​മ്പ​ർ ത​യാ​റാ​ക്കി​യി​ട്ടു​ണ്ട്. അ​ർ​ഹ​നാ​രെ​ന്ന് തോ​ന്നു​ന്ന​വ​ർ​ക്കും, വ്യ​ക്തി​ക​ളെ ശു​പാ​ർ​ശ ചെ​യ്യാ​നും ഈ ​ന​മ്പ​ർ ഉ​പ​യോ​ഗി​ക്കാം . ന​മ്പ​ർ: 916238-852010. പ്ര​ഫ​ഷ​ന​ൽ ഏ​ജ​ൻ​സി​യു​ടെ സ​ഹാ​യ​ത്തോ​ടെ അ​പേ​ക്ഷി​ച്ച​വ​രി​ൽ​നി​ന്ന് ഏ​റ്റ​വും അ​ർ​ഹ​രാ​യ​വ​രെ ക​ണ്ടെ​ത്തും.

Tags:    
News Summary - Poland's Musa Haji to build houses for 15 poor families

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.