Posted On
date_range Updated On
date_range കാറിടിച്ച് എ.ഐ കാമറ നിലം പതിച്ചു
മലപ്പുറം: കാറിടിച്ച് ആലത്തൂര്പടിയിലുള്ള എ.ഐ കാമറ നിലത്തുവീണു. വ്യാഴാഴ്ച ഉച്ചക്ക് രണ്ടിനായിരുന്നു സംഭവം. പഴമള്ളൂര്‍ സ്വദേശിയായ അബ്ദുൽ റഹിമാന്‍ ഓടിച്ച കാറാണ് എ.ഐ കാമറയുടെ തൂണിനിടിച്ചത്.
ഡ്രൈവര്‍ ഉറങ്ങിയതാണ് അപകടകാരണമെന്ന് മലപ്പുറം പൊലീസ് പറഞ്ഞു. വിമാനത്താവളത്തില്‍ നിന്ന് വരികയായിരുന്നു അബ്ദുൽ റഹിമാന്‍. വണ്ടിയില്‍ മറ്റാരും ഉണ്ടായിരുന്നില്ല. റഹിമാന്‍ കാര്യമായ പരിക്കേറ്റിട്ടില്ല. ഇടിയുടെ ആഘാതത്തില്‍ വാഹനത്തിന്റെ മുന്‍ഭാഗം തകര്‍ന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.