ലഹരിക്കെതിരെ ജനകീയ പ്രതിരോധം ശക്തമാക്കണം -ജില്ല കലക്ടര്‍

മലപ്പുറം: ലഹരി ഉപയോഗം തടയുന്നതില്‍ സര്‍ക്കാര്‍ വകുപ്പുകള്‍ക്കൊപ്പം തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളും കുടുംബശ്രീ പ്രവര്‍ത്തകരും നിര്‍ണായക പങ്ക് വഹിക്കണമെന്ന് ജില്ല കലക്ടര്‍ ഡോ. വിനയ് ഗോയല്‍. സാമൂഹികനീതി വകുപ്പ് നശാ മുക്ത് ഭാരത് അഭിയാന്‍ പദ്ധതിയുടെ ഭാഗമായി ജില്ല ഭരണകൂടത്തിന്റെയും കുടുംബശ്രീ മിഷന്റെയും സംയുക്താഭിമുഖ്യത്തില്‍ സി.ഡി.എസ് അംഗങ്ങള്‍ക്കും തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലെ ക്ഷേമകാര്യ സ്ഥിരംസമിതി അധ്യക്ഷര്‍ക്കുമായി ‘ലഹരി ഉപയോഗം പ്രതിരോധവും സമൂഹത്തിന്റെ ഉത്തരവാദിത്വവും’ വിഷയത്തില്‍ നടത്തിയ ബോധവത്കരണ പരിശീലന പരിപാടി ഉദ്ഘാടനം ചെയ്യുകയായിരുന്നു കലക്ടര്‍.

സിവില്‍ സ്റ്റേഷനിലെ മിനി പ്ലാനിങ് ഹാളില്‍ നടന്ന പരിപാടിയില്‍ ജില്ല സാമൂഹികനീതി ഓഫിസര്‍ സമീര്‍ മച്ചിങ്ങല്‍ അധ്യക്ഷത വഹിച്ചു. ജില്ല പഞ്ചായത്ത് ക്ഷേമകാര്യ സ്ഥിരംസമിതി ചെയര്‍പേഴ്‌സൻ ആലിപ്പറ്റ ജമീല ലഹരിവിരുദ്ധ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. ക്ലിനിക്കല്‍ സൈക്കോളജിസ്റ്റ് ഡോ. റഹീമുദ്ദീന്‍ ക്ലാസെടുത്തു. എക്‌സൈസ് വകുപ്പിന്റെയും വിമുക്തിയുടെയും പ്രവര്‍ത്തനങ്ങള്‍ അസി. എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ ബിജു വിശദീകരിച്ചു. നാര്‍ക്കോട്ടിക്‌സ് ഡിവൈ.എസ്.പി എന്‍.ഒ. സിബി, കുടുംബശ്രീ ജില്ലാ മിഷന്‍ കോഓഡിനേറ്റര്‍ ബി. സുരേഷ്‌കൂമാര്‍, ഡെപ്യൂട്ടി ഡി.എം.ഒ ഡോ. എ. ഷിബുലാല്‍, മനോജ് മേനോന്‍, കുടുംബശ്രീ പ്രോഗ്രാം മാനേജര്‍ അലീന എന്നിവര്‍ പങ്കെടുത്തു.

Tags:    
News Summary - Public resistance against drug abuse should be strengthened - District Collector

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.