എം.ഡി.എം.എയുമായി മൂന്നുപേർ പിടിയിൽ

പൂക്കോട്ടുംപാടം: ബംഗളൂരുവിൽ നിന്ന് കേരളത്തിലേക്ക് മാരക രാസലഹരിയായ എം.ഡി.എം.എ കടത്തുന്ന സംഘത്തിലെ മൂന്ന് പേരെ പൊലീസ് പിടികൂടി. മമ്പാട് സ്വദേശി തണ്ടിലാൻ സിറാജ് (33), കരിപ്പൂർ കൈതക്കോട് സ്വദേശി മേൽവിലാക്കൽ മുഹമ്മദ് റാഷിദ് (29), പുൽപ്പറ്റ കുഴിയംപറമ്പ് സ്വദേശി കുറ്റിക്കാട്ടിൽ മിഖായേൽ (24) എന്നിവരെയാണ് നിലമ്പൂർ എസ്.ഐ വിഷ്ണു അറസ്റ്റ് ചെയ്തത്.

നിലമ്പൂർ ഡിവൈ.എസ്.പി വി.കെ. വിശ്വംഭരൻ നായർക്ക് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ അമര മ്പലം സൗത്തിൽ നടത്തിയ പരിശോധനയിലാണ് കാർ സഹിതം സംഘം പിടിയിലായത്. പ്രതികളിൽ നിന്ന് 35,000 രൂപ, ഒരു എയർ ഗൺ, ലഹരിമരുന്ന് അളക്കാൻ ഉപയോഗി ക്കുന്ന ഇലക്ട്രോണിക് ത്രാസ് എന്നി വയും പൊലീസ് കണ്ടെടുത്തു. ഡാൻസാഫ് അംഗങ്ങളായ സുനിൽ മമ്പാട്, അഭിലാഷ് കൈപ്പിനി, കെ.ടി. ആഷിഫ് അലി, ടി. നിബിൻദാസ്, ജിയോ ജേക്കബ്, പി. സജീഷ് എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ വലയിലാക്കിയത്. പ്രതികളെ നിലമ്പൂർ കോടതിയിൽ ഹാജരാക്കി.

Tags:    
News Summary - Three arrested with MDMA

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.