തിരൂർ: മലബാറിനോടുള്ള റെയിൽവേ അവഗണനക്കെതിരെ പ്രതിഷേധ സംഗമം സംഘടിപ്പിച്ച് മലബാർ ട്രെയിന്‍ പാസഞ്ചേഴ്സ് വെൽഫെയർ അസോസിയേഷന്‍. മലബാറിലെ ട്രെയിന്‍ യാത്രക്കാര്‍ക്ക് ഏറെ പ്രയാസം സൃഷ്ടിച്ച് നിർത്തലാക്കിയ ഷൊര്‍ണൂര്‍-കോഴിക്കോട് പാസഞ്ചർ വണ്ടികൾ പുനഃസ്ഥാപിക്കണമെന്ന ആവശ്യത്തിന് വില കൽപിക്കാതെ, രണ്ട് വണ്ടികള്‍ അഞ്ചെണ്ണമാക്കി അവതരിപ്പിച്ച് യാത്രക്കാരെ കബളിപ്പിച്ച റെയില്‍വേയുടെ അതി ബുദ്ധി അപഹാസ്യമാണെന്ന് അസോസിയേഷന്‍ കുറ്റപ്പെടുത്തി.
‘ഇരട്ടിപ്പിച്ച’ വണ്ടികൾ ഓടിത്തുടങ്ങിയ ദിവസം തന്നെ റെയില്‍വേയുടെ ജനവഞ്ചനക്കെതിരെ മലബാർ ട്രെയിന്‍ പാസഞ്ചേഴ്സ് വെൽഫെയർ അസോസിയേഷന്‍ തിരൂരിൽ പ്രതിഷേധിച്ചു. ഡി.ആർ.യു.സി.സി മെംബര്‍ അബ്ദുള്‍ റഹ്മാന്‍ വള്ളിക്കുന്ന് ഉദ്ഘാടനം ചെയ്തു.
സ്പെഷൽ ട്രെയ്ന്‍ പാലക്കാട്ടേക്ക് നീട്ടിയത് സ്വാഗതാർഹമാണ്. നിർത്തലാക്കിയ വണ്ടികള്‍ പുനഃസ്ഥാപിക്കുന്നത് വരെ സമരവുമായി മുന്നോട്ട് പോവുമെന്നും ജൂലൈയില്‍ ഡി.ആർ.എം ആസ്ഥാനത്ത് ഉപവാസമിരിക്കുമെന്നും അദ്ദേഹം പറഞ്ഞു.
‘മാറ്റ്പ’ പ്രസിഡന്റ് കെ.രഘുനാഥ് അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി പി.പി രാമനാഥൻ വേങ്ങേരി, ട്രഷറർ കെ.കെ.റസാഖ് ഹാജി തിരൂർ, ഓർഗനൈസിങ് സെക്രട്ടറി എം.ഫിറോസ് ഫിസ, മുനീർ മാസ്റ്റർ കുറ്റിപ്പുറം, സുധിന സിയാസ് തുടങ്ങിയവർ സംസാരിച്ചു. പ്രമോദ് പന്നിയങ്കര, രതീഷ് ചെറൂപ്പ, ബെന്നറ്റ് മോഹൻ, ജസ്വന്ത് കുമാര്‍, പ്രശാന്ത്, സുജ മഞ്ഞോളി, സിന്ദു , ഫസലുർറഹ്മാൻ, നിഷ ടീച്ചർ, പി.ജയപ്രകാശ്, ഷാജി കല്ലായി തുടങ്ങിയവർ നേതൃത്വം നല്‍കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.