Posted On
date_range Updated On
date_range പൊന്നാനി പോക്സോ കോടതിയിൽ മോഷണം പതിവാകുന്നു
പൊന്നാനി: പൊന്നാനി പോക്സോ കോടതിയിൽ മോഷണം പതിവാകുന്നു. അഡീഷനൽ പബ്ലിക് പ്രോസിക്യൂട്ടറുടെ പണം അപഹരിച്ചു. ഒരാഴ്ച മുമ്പും കോടതി ജീവനക്കാരന്റെ പഴ്സ് മോഷണം പോയിരുന്നു. പൊന്നാനി പോക്സോ അതിവേഗ കോടതിയിലാണ് മോഷണം നിത്യസംഭവമായിരിക്കുന്നത്.
കഴിഞ്ഞ ദിവസമാണ് അഡീഷനൽ പബ്ലിക് പ്രോസിക്യൂട്ടർ സുഗുണയുടെ പഴ്സിൽനിന്ന് 3500 രൂപ മോഷണം പോയത്. ഒരാഴ്ച മുമ്പ് കോടതിയിലെ ബെഞ്ച് ക്ലർക്കിന്റെ എ.ടി.എം കാർഡും പണവും ഉൾപ്പെടെയുള്ള പഴ്സും മോഷണം പോയിരുന്നു. മോഷ്ടാവിനെ പിടികൂടണമെന്നാവശ്യപ്പെട്ട് പൊന്നാനി പൊലീസിൽ പരാതി നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.