Posted On
date_range Updated On
date_range സത്യപ്രതിജ്ഞക്കിടെ കൗൺസിലർ കുഴഞ്ഞുവീണു
പൊന്നാനി: പൊന്നാനി നഗരസഭ ഓഫിസിൽ സത്യപ്രതിജ്ഞക്കിടെ കൗൺസിലർ കുഴഞ്ഞുവീണു. വേദിയിലേക്ക് എത്തുന്നതിനിടെയാണ് 36ാം വാർഡ് കൗൺസിലർ എൻ.കെ. ആയിഷ കുഴഞ്ഞുവീണത്. തെൻറ ഊഴമെത്തുന്നതിന് മുമ്പ് തന്നെ രക്തസമ്മർദം കുറഞ്ഞ് ഇവർ ദേഹാസ്വാസ്ഥ്യം പ്രകടിപ്പിച്ചിരുന്നു.
സത്യപ്രതിജ്ഞക്കായി നീങ്ങുന്നതിനിടെ സ്റ്റേജിന് മുന്നിൽ കുഴഞ്ഞുവീഴുകയായിരുന്നു. മറ്റ് കൗൺസിലർമാരും, നഗരസഭ ജീവനക്കാരും, ആരോഗ്യ ജീവനക്കാരും ഓടിയെത്തി പ്രാഥമിക ശുശ്രൂഷ നൽകി. ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കൗൺസിലർക്ക് വേണ്ടി മുതിർന്ന അംഗം കെ.വി. ബാബു സത്യപ്രതിജ്ഞ ചൊല്ലി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.