Posted On
date_range Updated On
date_range കൊലപാതക ശ്രമം; ഒളിവിലായിരുന്ന പ്രതികൾ അറസ്റ്റിൽ
പൊന്നാനി: പൊന്നാനി ഫിഷർമെൻ കോളനിയിൽവെച്ച് യുവാവിനെ കല്ലുകൊണ്ട് കുത്തി മുഖത്തെ എല്ല് പൊട്ടിക്കുകയും പല്ല് തകർക്കുകയും ചെയ്ത കേസിൽ ഒളിവിലായിരുന്ന പ്രതികളെ പൊന്നാനി പൊലീസ് അറസ്റ്റ് ചെയ്തു.
പൊന്നാനി മുക്കാടി സ്വദേശി ആല്യാമാക്കാനകത്ത് ഹസൻകോയ (32), പൊന്നാനി എം.ഇ.എസ് കോളജ് സ്വദേശി മായിൻറകത്ത് സിറാജുദ്ദീൻ (31), പൊന്നാനി ടി.ബി ആശുപത്രി സ്വദേശി പിക്കിെൻറ ഹമീദ് (33) എന്നിവരാണ് അറസ്റ്റിലായത്.
സംഭവശേഷം ഒളിവിലായിരുന്ന പ്രതികളെ രഹസ്യ വിവരത്തിെൻറ അടിസ്ഥാനത്തിലാണ് അറസ്റ്റ് ചെയ്തത്. മൂന്നു പേരേയും മഞ്ചേരി സബ് ജയിലിൽ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.