Posted On
date_range Updated On
date_range യന്ത്ര തകരാർ; കടലിൽ കുടുങ്ങിയ മത്സ്യബന്ധന ബോട്ട് രക്ഷപ്പെടുത്തി
പൊന്നാനി: യന്ത്ര തകരാർ മൂലം കടലിൽ കുടുങ്ങിയ മത്സ്യബന്ധന ബോട്ട് ഫിഷറീസ് വകുപ്പ് രക്ഷപ്പെടുത്തി. കടലിൽ പൊന്നാനി ഭാഗത്ത് കുടുങ്ങിയ ബോട്ടിനെയും തൊഴിലാളികളെയുമാണ് രക്ഷപ്പെടുത്തിയത്. മത്സ്യബന്ധനത്തിനായി പുറപ്പെട്ട ബുഷ്റ ബോട്ടാണ് യന്ത്ര തകരാർ മൂലം കടലിൽ കുടുങ്ങിയത്.
13 തൊഴിലാളികളുമായി ബോട്ട് കടലിലകപ്പെട്ടപ്പെട്ടെന്ന വിവരം പൊന്നാനി ഫിഷറീസ് ഓഫിസിൽ അറിഞ്ഞതോടെ അസി. ഫിഷറീസ് ഡയറക്ടർ ടി.ആർ. രാഗേഷിന്റെ നിർദേശ പ്രകാരം മറൈൻ എൻഫോഴ്സ്മെന്റ് സ്ഥലത്തെത്തി ബോട്ടിനെയും തൊഴിലാളികളേയും രക്ഷപ്പെടുത്തി പൊന്നാനിയിലെത്തിച്ചു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.