ഓടിക്കൊണ്ടിരിക്കെ ചില്ല് തകർന്ന പൊന്നാനി ഡിപ്പോയിലെ കെ.എസ്.ആർ.ടി.സി ബസ്
ഓടിക്കൊണ്ടിരുന്ന കെ.എസ്.ആർ.ടി.സി ബസിെൻറ ചില്ല് തകർന്നു; മൂന്നുപേർക്ക് പരിക്ക്
പൊന്നാനി: ഓടിക്കൊണ്ടിരുന്ന കെ.എസ്.ആർ.ടി.സി ബസിെൻറ ചില്ല് തകർന്ന് മൂന്നുപേർക്ക് പരിക്ക്. പൊന്നാനി- ചാവക്കാട് ദേശീയപാതയിൽ പുതുപൊന്നാനി ഹാജിയാർ സ്കൂളിന് സമീപത്താണ് കെ.എസ്.ആർ.ടി.സി ബസിെൻറ മുന്നിലെ ചില്ല് ഓടിക്കൊണ്ടിരിക്കെ തകർന്നുവീണത്. കോഴിക്കോട്ടുനിന്ന് എറണാകുളം ഭാഗത്തേക്ക് പോവുകയായിരുന്നു ബസ്.
പരിക്കേറ്റ താനൂർ സ്വദേശിയായ ഡ്രൈവർ അനിൽകുമാറിനെ (45) പൊന്നാനി താലൂക്ക് ആശുപത്രിയിലും തുടർന്ന് വിദഗ്ധ ചികിത്സക്കായി പൊന്നാനിയിൽനിന്ന് കോഴിക്കോട് മെഡിക്കൽ കോളജിലക്കും മാറ്റി. മുൻ സീറ്റിൽ ഇരുന്ന മറ്റു രണ്ടുപേർക്കും പരിക്കുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.