നാലുവർഷത്തിനിടെ അനുവദിച്ചത് 452 കോടി -പി. ശ്രീരാമകൃഷ്ണൻ
സ്വപ്ന പദ്ധതികളുടെ പൂർത്തീകരണമാണ് പൊന്നാനി മണ്ഡലത്തിൽ. നാലുവർഷത്തിനിടെ പൊന്നാനിയിലെ വികസന പ്രവർത്തനങ്ങൾക്ക് കിഫ്ബി വഴി 452 കോടി രൂപ അനുവദിച്ചു.
സംസ്ഥാനത്തെ ആദ്യ സമ്പൂർണ കടൽപാലം
236 കോടി രൂപ ചെലവിൽ നിർമിക്കുന്ന ഹൗറ മോഡൽ സസ്പെൻഷൻ ബ്രിഡ്ജിെൻറ നിർമാണ തയാറെടുപ്പുകൾ അന്തിമഘട്ടത്തിലാണ്. തീരദേശ ഹൈവേയുടെ ഭാഗമായി തിരൂർ പടിഞ്ഞാറേക്കരയിൽനിന്ന് പൊന്നാനി വരെ നീളുന്ന 236 കോടി രൂപ അടങ്കൽ ചെലവു വരുന്ന തൂക്കുപാലത്തിന് കിഫ്ബിയാണ് അംഗീകാരം നൽകിയത്.
കരുത്തേകി കർമ പാലം
പൊന്നാനിയുടെ സ്വപ്ന പദ്ധതികളിലൊന്നായ കർമ റോഡിെൻറ രണ്ടാംഘട്ട നിർമാണ പ്രവർത്തനങ്ങളുടെ ഭാഗമായുള്ള കർമ പാലം യാഥാർഥ്യമാകുകയാണ്. കനോലി കനാലിനു കുറുകെ പാലവും അനുബന്ധ റോഡുമുൾപ്പെടെയാണ് രണ്ടാം ഘട്ടത്തിൽ 36.28 കോടി രൂപ ചെലവിലാണ് നിർമാണം.
ഹൈടെക് നിലവാരത്തിലേക്ക് സർക്കാർ വിദ്യാലയങ്ങൾ
കിഫ്ബി പദ്ധതിയിൽ ചങ്ങരംകുളം മൂക്കുതല ഗവ. ഹയർ സെക്കൻഡറി സ്കൂൾ കെട്ടിട നിർമാണത്തിന് അഞ്ചുകോടി രൂപയും പൊന്നാനി തൃക്കാവ് ഗവ. ഹയർ സെക്കൻഡറി സ്കൂളിന് മൂന്നുകോടിയും മാറഞ്ചേരി ഗവ. ഹയർ സെക്കൻഡറി സ്കൂളിന് മൂന്നുകോടി രൂപയും അനുവദിച്ചു. ചങ്ങരംകുളം മൂക്കുതല ഗവ. ഹയർ സെക്കൻഡറി സ്കൂൾ, മാറഞ്ചേരി ഗവ. ഹയർ സെക്കൻഡറി സ്കൂൾ എന്നിവയുടെ നിർമാണം പൂർത്തിയാക്കി.
Disclaimer:
ഇത് പരസ്യ സപ്ലിമെൻറാണ്. പരസ്യത്തിൽ പരമാർശിക്കുന്ന അവകാശവാദങ്ങൾ madhyamam.com േൻറതല്ല.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.