പൊന്നാനി അങ്ങാടിയിലെ ഇലക്ട്രിക്കൽ ഷോപ്പിന്റെ ഗോഡൗണിന് തീ പിടിച്ചപ്പോൾ
Posted On
date_range Updated On
date_range പൊന്നാനിയിൽ ഇലക്ട്രിക്കൽ ഷോപ്പ് ഗോഡൗണിൽ അഗ്നിബാധ
പൊന്നാനി: പൊന്നാനി അങ്ങാടിയിൽ കിണറിന് സമീപത്തെ ആസിയ ഇലക്ട്രിക്കൽസിന്റെ ഗോഡൗണിൽ അഗ്നിബാധ. വ്യാഴാഴ്ച വൈകുന്നേരമാണ് സംഭവം. ഗോഡൗണിൽ സൂക്ഷിച്ചിരുന്ന ഇലക്ട്രിക് സാധനങ്ങളുൾപ്പെടെ അഗ്നിക്കിരയായി. പുക ഉയരുന്നത് കണ്ട ഉടമ എത്തിയപ്പോഴാണ് തീപിടിത്തമാണെന്ന് മനസ്സിലായത്.
പൊന്നാനിയിൽനിന്ന് രണ്ട് യൂനിറ്റ് അഗ്നിരക്ഷ സേന വാഹനം എത്തിയാണ് തീയണച്ചത്. ഷോർട്ട് സർക്യൂട്ടാണ് അഗ്നിബാധക്കിടയാക്കിയതെന്നാണ് പ്രാഥമിക നിഗമനം. ലക്ഷങ്ങളുടെ നഷ്ടം കണക്കാക്കുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.